print edition അടച്ചുപൂട്ടലിന് പുതിയ ചരിത്രം ; താളംതെറ്റി യുഎസ് സർക്കാർ

വാഷിങ്‌ടൺ
പ്രസിഡന്റ് ട്രംപിന്റെ സാന്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് അമേരിക്കയിൽ ആരംഭിച്ച അടച്ചുപൂട്ടൽ 36 ദിവസം പിന്നിട്ടു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട അടച്ചുപൂട്ടലിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. 2019ല്‍ ട്രംപ് പ്രസിഡന്റായിരിക്കുന്പോൾ അടച്ചുപൂട്ടൽ 35 ദിവസമാണ് നീണ്ടത്. ആയിരക്കണക്കിന് ഫെഡറൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങി. എയർ ട്രാഫിക് കൺട്രോളർമാരും വിമാനത്താവള ജീവനക്കാരും ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. അടച്ചുപൂട്ടൽ തുടർന്നാൽ യുഎസ് വ്യോമാതിർത്തിയിലെ ചില മേഖലകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചൊവ്വാഴ്‌ച ഗതാഗത സെക്രട്ടറി ഷോൺ ഡഫി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. പ്രതിസന്ധി രൂക്ഷമായതോടെ വിമാന സർവീസുകളും താളംതെറ്റി. ശന്പളം കിട്ടാതായതോടെ എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെ സർവീസുകൾ താറുമാറായി.
ധനബിൽ പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക് പണമില്ലാത്ത അവസ്ഥയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ലഭിക്കാത്തതോടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും മുടങ്ങി.









0 comments