യുഎസ് ഷട്ട്ഡൗൺ അവസാനിക്കുന്നു: സെനറ്റിൽ ഒത്തുതീർപ്പ്; ധനാനുമതി ബിൽ അംഗീകരിച്ചു

വാഷിങ്‌ടൺ: അമേരിക്കൻ സർക്കാരിന്റെ ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനാനുമതി ബിൽ ജനുവരി 31 വരെ സെനറ്റ് അംഗീകരിച്ചു. ബില്ലിന് ഡെമോക്രാറ്റിക് പാർട്ടിയുടെ എട്ട് അംഗങ്ങൾ പിന്തുണ നൽകി. ഇതോടെ, ഷട്ട്ഡൗൺ കാരണം നിർത്തിവെച്ചിരുന്ന സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പിക്കാനും ധാരണയായിട്ടുണ്ട്.
ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യമായിരുന്ന ആരോഗ്യ പരിരക്ഷ നികുതി ഇളവ് ഇപ്പോൾ പരിഗണിക്കുന്നില്ല. ഈ വിഷയം അടുത്ത മാസം പരിഗണിക്കാമെന്ന് ധാരണയായി.









0 comments