സിറാജുദ്ദീൻ ഹഖാനിയെപ്പറ്റി വിവരം നൽകുന്നവർക്ക് 10 മില്യൺ; പാരിതോഷികം യുഎസ് പിൻവലിച്ചതായി താലിബാൻ

photo credit: X
കാബൂൾ : താലിബാൻ നേതാവ് സിറാജുദ്ദീൻ ഹഖാനിയെപ്പറ്റി വിവരം നൽകുന്നവർക്ക് പ്രഖ്യാപിച്ചിരുന്ന 10 മില്യൺ ഡോളര്‍ പാരിതോഷികം യുഎസ് പിൻവലിച്ചതായി താലിബാൻ. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവാണ് വിവരം പുറത്തുവിട്ടത്. എന്നാൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഇതിനോട് പ്രതികരിച്ചിട്ടില്ല. എഫ്ബിഐയുടെ വെബ്സൈറ്റിൽ ഇപ്പോഴും പാരിതോഷികം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. അമേരിക്കയിക്കെതിരായ അതിർത്തി ആക്രമണങ്ങളിൽ പങ്കുള്ള വ്യക്തിയാണ് ഹഖാനിയെന്നാണ് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ അമേരിക്കൻ പൗരനെ വിട്ടയച്ചതിനെത്തുടർന്ന് ഹഖാനിക്കെതിരെയുള്ള പാരിതോഷികം പിൻവലിച്ചെന്നാണ് അഫ്ഗാൻ മന്ത്രാലയം പറയുന്നത്. രണ്ട് വർഷമായി തടവിലായിരുന്ന അമേരിക്കൻ പൗരനെയാണ് താലിബാൻ കഴിഞ്ഞയാഴ്ച മോചിപ്പിച്ചത്. ജോർജ് ഗ്ലീസ്മാൻ എന്ന പൗരൻ അഫ്ഗാൻ തടവിൽ നിന്നും മോചിപ്പിക്കപ്പെട്ടതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും അപകടകരമായ സായുധ ഗ്രൂപ്പുകളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന ഹഖാനി നെറ്റ്‌വർക്കിന്റെ തലവനാണ് സിറാജുദ്ദീൻ ഹഖാനി.









0 comments