യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് പതിനഞ്ച് ശതമാനം ഇറക്കുമതി തീരുവ ചുമത്തി ചൈനയുടെ തിരിച്ചടി

ബീജിങ്: അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധത്തിലേക്ക്. പത്ത് ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ യുഎസിന് മറുപടിയായി 15 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് ചൈന.
അതേസമയം, ക്യാനഡക്കും മെക്‌സിക്കോയ്ക്കും എതിരെയുള്ള ഉപരോധം ട്രംപ് മരവിപ്പിക്കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് ട്രംപിന്റെ ചൈന വിരുദ്ധ നീക്കത്തിനെതിരെ ചൈന തിരിച്ചടിച്ചത്.
ഇന്ന് രാത്രി 12.01 ഓടെ ചൈനക്കെതിരായ യുഎസ് ഉപരോധം പ്രാബല്യത്തില്‍ വന്നു. അതേസമയം മിനിറ്റുകള്‍ക്കകമായിരുന്നു ചൈനയുടെ തിരിച്ചടി. ചൈനീസ് ധനകാര്യമന്ത്രാലയമാണ് 15 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്.
അമേരിക്കന്‍ കല്‍ക്കരി, എല്‍എന്‍ജി എന്നിവക്കാണ് 15 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. ക്രൂഡ് ഓയില്‍, കൃഷി ഉല്‍പ്പന്നങ്ങള്‍ ട്രക്കുകള്‍, വലിയ എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയില്‍ നിന്നും ചൈനയിലേക്ക് കപ്പലുകളിലായെത്തിക്കുന്ന സെഡാന്‍ കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനവും ചൈന തീരുവ ഏര്‍പ്പെടുത്തി.









0 comments