print edition പശ്ചിമേഷ്യൻ സംഘർഷം: കരാർ ഉടനെന്ന് യുഎസ്

വാഷിങ്‌ടൺ/ദോഹ: പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ അധിനിവേശത്തിൽ വഴിത്തിരിവാകാൻ സാധ്യതയുള്ള നീക്കങ്ങളുമായി അമേരിക്കയും സഖ്യകക്ഷികളും. ഇറാന് ചർച്ചയ്ക്ക് ലഭിക്കുന്ന ‘അവസാന അവസര'മാണിതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങൾക്ക് മേഖലയിലെ സഖ്യരാജ്യങ്ങൾ നീക്കം സജീവമാക്കി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യക്കപ്പലുകളുടെ സ്വതന്ത്രസഞ്ചാരം പുനഃസ്ഥാപിക്കുന്നതിനുള്ള കരാർ ‘ഇന്നോ നാളെയോ' യാഥാർഥ്യമാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അവകാശപ്പെട്ടു. കരാറിലെത്തുന്നതിൽ പുരോഗതിയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
ഖത്തറിന്റെയും ഒമാന്റെയും മധ്യസ്ഥതയിൽ ശക്തമായ മധ്യസ്ഥശ്രമങ്ങളാണ് ചർച്ചകൾ ഈ ഘട്ടത്തിൽ എത്തിച്ചത്. ഇറാനെ ചർച്ചാമേശയിലേക്ക് എത്തിക്കാൻ പാകിസ്ഥാനും ഇടപെടുന്നുണ്ട്. അതേസമയം, ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽ വാണിജ്യക്കപ്പലിനു നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് കപ്പൽ ജീവനക്കാരനെ കാണാതായി.










0 comments