മംദാനി കമ്മ്യൂണിസ്റ്റ്; ജയിച്ചാൽ ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കും; ഭീഷണിയുമായി ട്രംപ്

ന്യൂയോർക്ക് : സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്ക നൽകുന്ന ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായതിനാലാണ് ട്രംപ് സൊഹ്‌റാൻ മംദാനിയെ എതിർക്കുന്നത്. കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായതിനാൽ തന്നെ സൊഹ്റാന്റെ വിജയം ചിന്തിക്കാൻ കഴിയുന്നില്ലായെന്നും ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി.
സൊഹ്റാൻ ജയിച്ചാൽ അമേരിക്കൻ പ്രസിഡന്റ് ആരാണ് എന്ന് അറിയുമെന്നും അഭിമുഖത്തിൽ ട്രംപ് പറയുന്നു. ന്യൂയോർക്കിൽ വളർന്ന് അവിടെ തന്റെ വിശാലമായ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് കെട്ടിപ്പടുത്ത ട്രംപ്, മംദാനിയുടെ വിജയം നഗരത്തിന് വളരെ മോശം ആണെന്നാണ് വാദിക്കുന്നത്. മംദാനി ഒരു തീവ്രവാദിയാണെന്നും നേരത്തെ ട്രംപിന്റെ ആരോപണമുണ്ടായിരുന്നു.
എന്നാൽ സൊഹ്റാൻ മംദാനിയുടെ വിജയം വളരെ പ്രതീക്ഷയോടെയാണ് ഡെമോക്രാറ്റിക് പ്രവർത്തകർ നിരീക്ഷിക്കുന്നത്. സൊഹ്റാന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങളും പ്രതീക്ഷ നൽകുന്നതാണ്.









0 comments