Deshabhimani

ഉപരോധം മറികടക്കാൻ ശ്രമിച്ചാല്‍ ഇറാന്‍ കപ്പലുകള്‍ കടലില്‍ മുക്കും; ആക്രമണം നടത്താൻ മടിക്കില്ലെന്ന് ട്രംപ്

trump
വെബ് ഡെസ്ക്

Published on Nov 23, 2026, 08:59 AM | 1 min read

വാഷിങ്ടൺ: കരാറിലെത്തിയില്ലെങ്കിൽ പുതുവർഷത്തിന് ശേഷം ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന ഇറാനിയൻ കപ്പലുകൾ തകർത്ത് കടലിൽ താഴ്ത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി.


ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ചർച്ചകൾ മനഃപൂർവം വൈകിപ്പിക്കാനാണ് ഇറാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും കാ​ര്യ​മാ​യ പു​രോ​ഗ​തി​ പ്രതീക്ഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​കാ​തെ ഇ​റാ​ൻ ച​ർ​ച്ച​ക​ൾ മ​നഃ​പൂ​ർ​വം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ പു​തു​വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​റാ​നെ​തി​രെ വീ​ണ്ടും സൈ​നി​ക ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ത​ള്ളി​ക്ക​ള​ഞ്ഞി​ല്ല.


തെഹ്‌റാനുമായി പരോക്ഷ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും അമേരിക്കൻ-ഇറാൻ സൈന്യങ്ങൾ തമ്മിലുള്ള വെടിവയ്പ്പും സംഘർഷങ്ങളും തുടരാൻ തന്നെയാണ് സാധ്യതയെന്ന് ട്രംപ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home