മിഷൻ ചക്കക്കൊമ്പൻ; കുങ്കിയാനകളെ ചിന്നക്കനാലിലെത്തിച്ചു, റേഡിയോ കോളർ ഘടിപ്പിക്കും

ഇടുക്കി: തുടർച്ചയായി ജനനവാസ മേഖലയിൽ ഭീതി പടർത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ധരിപ്പിക്കുന്ന നടപടികൾ ഇന്ന് ആരംഭിക്കും. ചക്കക്കൊമ്പനെ നിരീക്ഷിക്കാൻ കുങ്കിയാനകളെ ചിന്നക്കനാലിലെത്തിച്ചു. വിക്രം, ഭരത് എന്ന കുങ്കിയാനകളെയാണ് മിഷൻ ചക്കകൊമ്പനായി എത്തിച്ചിരിക്കുന്നത്. വീണ്ടും ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
ചിന്നക്കനാൽ ബീയൽറാമിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. ചക്കക്കൊമ്പന്റെ സഞ്ചാരവും സ്വഭാവവും കൃത്യമായി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ.
ചക്കക്കൊമ്പനെ പിടികൂടി മറ്റൊരു വനമേഖലയിലേക്ക് മാറ്റുകയല്ല ലക്ഷ്യം. റേഡിയോ കോളർ ഘടിപ്പിച്ചശേഷം ചിന്നക്കനാലിൽ തന്നെ തുടരാൻ അനുവദിക്കാനാണ് തീരുമാനം. ഇതിനെതിരെ കോൺഗ്രസിൽ തന്നെ ഭിന്നതയുണ്ട്. അപകടകാരിയായ ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്ന ജനവാസമേഖലയിൽ സ്‌പർശിക്കാത്ത വനമേഖലയിൽ വിടണമെന്നും ആവശ്യം ശക്തമായി.








0 comments