print edition ഉക്രയ്‌ൻ നന്ദി കാണിച്ചില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍
റഷ്യയും ഉക്രയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നടത്തിയ ശ്രമങ്ങളോട് ഉക്രയ്‌ൻ നേതാക്കൾ വില കൽപ്പിച്ചില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച 28 ഇന നിർദേശങ്ങൾക്കെതിരെ ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിർ സെലൻസ്‌കി രംഗത്തെത്തിയിരുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത യൂറോപ്യൻ രാജ്യങ്ങളും യുഎസ് നിർദേശത്തെ എതിർത്തു. ഇതിന് പിന്നാലെയാണ് ഉക്രയ്‌ൻ നന്ദി കാണിച്ചില്ലെന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തിയത്.









0 comments