നൊബേൽ മോഹം കൈവിടാനാവാതെ ട്രംപ്, പ്രഖ്യാപിച്ചത് 2024 ലെ പുരസ്കാരം താൻ ചെയ്തതെല്ലാം 2025 ൽ എന്ന് വിശദീകരണം

വാഷിങ്ടൺ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം നഷ്ടപ്പെട്ടതിന് ശേഷവും മോഹം വിടാതെ ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ പരിഹരിച്ചതായി യുഎസ് പ്രസിഡന്റ് ആവർത്തിച്ചു. എന്നാൽ ഇവയൊന്നും നൊബേൽ സമ്മാനത്തിന് വേണ്ടിയായിരുന്നില്ല എന്നും അവകാശപ്പെട്ടു.
നോബൽ കമ്മിറ്റി പ്രഖ്യാപിച്ച സമ്മാനം 2024-ലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണെന്നും അതേസമയം താൻ 2025-ലാണ് ഈ യുദ്ധങ്ങൾ പരിഹരിച്ചതെന്നും തുടർന്ന് വിശദീകരിച്ചു.
"നോബൽ കമ്മിറ്റിയോട് നീതി പുലർത്തി പറഞ്ഞാൽ, അത് 2024-ലേക്കായിരുന്നു. 2024-ലേക്ക് തിരഞ്ഞെടുത്തു," "ഞാൻ ഇത് നോബലിന് വേണ്ടിയല്ല ചെയ്തത്. ഞാൻ ഇത് ചെയ്തത് ജീവൻ രക്ഷിക്കാനാണ്." എന്നാണ് വാക്കുകൾ
എയർഫോഴ്‌സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള സംഘർഷം പരിഹരിക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് ട്രംപ് സൂചന നൽകി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉൾപ്പെടെ ഏഴ് സംഘർഷങ്ങൾ പരിഹരിച്ചതായാണ് ട്രംപ് ഇതുവരെ അവകാശപ്പെട്ടത്. ഇസ്രായേൽ-ഗാസ സംഘർഷം കൂടി ചേർത്ത ശേഷം ഇപ്പോൾ ആ കണക്ക് എട്ടായി ഉയർത്തി. ഇവയെല്ലാം ഒറ്റ ദിവസത്തിൽ പരിഹരിച്ചതായും അവകാശപ്പെട്ടു. സ്വയം ഒരു സമാധാന നിർമ്മാതാവായി ഉയർത്തിക്കാട്ടാനുള്ള പ്രചാരണത്തിൽ പിന്നോട്ടില്ലെന്ന സൂചന പുതുക്കി.









0 comments