ad
Deshabhimani

'പാകിസ്ഥാനിലെ 3.5 കോടി പേർ കൊല്ലപ്പെട്ടേനെ'; ഇന്ത്യ – പാക്‌ യുദ്ധം അവസാനിപ്പിച്ചത് താനെന്ന് ആവർത്തിച്ച്‌ ട്രംപ്‌

Donald Trump
വെബ് ഡെസ്ക്

Published on Feb 25, 2026, 10:22 AM | 1 min read

വാഷിങ്ടൻ: ഇന്ത്യ–പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചത്‌ താനാണെന്ന അവകാശവാദം ആവർത്തിച്ച്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' അവസാനിപ്പിക്കാൻ താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാകിസ്ഥാനിലെ 3.5 കോടി പേർ കൊല്ലപ്പെടുമായിരുന്നുവെന്നും ഇക്കാര്യം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് തന്നോട് പറഞ്ഞുതെന്നും ട്രംപ് പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.


ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് പിന്നാലെ, പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. നാല് ദിവസങ്ങൾക്ക് ശേഷം, മെയ് 10ന് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി. എന്നാൽ ട്രംപ് അവകാശപ്പെട്ടതുപോലെ മൂന്നാം കക്ഷി ഇടപെടൽ ‌‌‌ഉണ്ടായിട്ടില്ലെന്നും ഉഭയകക്ഷി തീരുമാനം വഴിയാണ് സംഘർഷം അവസാനിപ്പിച്ചതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എങ്കിലും നിരന്തരം തന്റെ അവകാശ വാദം ഉന്നയിക്കുകയാണ് ട്രംപ്. ഇതിനകം പല സന്ദർഭങ്ങളിലായി ഇരുപതോളം തവണ ട്രംപ് തന്റെ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home