നൂറോളം ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാനൊരുങ്ങി ട്രംപ് സർക്കാർ

വാഷിങ്ടൺ : ചെലവു ചുരുക്കലിന്റെ ഭാഗമായി നൂറോളം ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാനൊരുങ്ങി ട്രംപ് സർക്കാർ. പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപിഎ- EPA)ക്ക് നൽകി വരുന്ന തുക വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടുന്നത്. മലിനീകരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെപ്പറ്റി പഠനം നടത്തുന്ന സയന്റിഫിക് റിസർച്ച് ടീമിൽ നിന്നാണ് പിരിച്ചുവിടൽ.
ഏകദേശം 1,500 പേരാണ് ഇവിടെയുള്ളത്. ഭൂരിഭാഗം ഉദ്യോഗസ്ഥരെയും പിരിച്ചുവിടുമെന്നും ബാക്കിയുള്ളവരെ ഏജൻസിയിലെ തന്നെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുമെന്നും യുഎസ് ഹൗസ് കമ്മിറ്റി ഓൺ സയൻസ്, സ്പേസ് ആൻഡ് ടെക്നോളജി അധികൃതർ പറഞ്ഞു. സർക്കാരിന്റെ ചെലവ് ചുരുക്കുക എന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. ഏജൻസിയിലെ 17,000 വരുന്ന ജീവനക്കാരിൽ 65 ശതമാനത്തെയും പിരിച്ചുവിടുമെന്ന് ട്രംപ് മുമ്പ് വ്യക്തമാക്കിയിരുന്നു.









0 comments