ഇസ്രയേലിന് 300 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ ട്രംപ്

photo credit: Facebook
വാഷിങ്‌ടൺ: ഇസ്രയേലിന് 300 കോടി ഡോളറിന്റെ ആയുധം വിൽക്കാൻ ട്രംപ് നീക്കം തുടങ്ങി. 204 കോടി ഡോളർ വിലമതിക്കുന്ന 35,000 എംകെ 84, ബിഎൽയു 117 ബോംബുകളുടെയും 4,000 പ്രിഡേറ്റർ വാർഹെഡുകളുടെയും വിൽപ്പനയിൽ ഒപ്പുവച്ചതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്‌മെന്റ് അറിയിച്ചു.
2028 മുതൽ 67.57 ഡോളർ വിലമതിക്കുന്ന യുദ്ധോപകരണ വിൽപ്പനയ്‌ക്കും അനുമതി നൽകി. കൂടാതെ 29.5 കോടി ഡോളർ വിലമതിക്കുന്ന ഡി9 ആർ, ഡി9 ടി കാറ്റർപില്ലർ ബുൾഡോസറുകളുടെ അടിയന്തര വിൽപ്പനയ്‌ക്കും അനുമതി നൽകിയതായി വിവരമുണ്ട്.









0 comments