പാകിസ്ഥാനിൽ നിന്ന് പതിനായിരക്കണക്കിന് അഫ്ഗാനികളെ പുറത്താക്കിയതായി യുഎൻ റിപ്പോർട്ട്

credit : bbc
ഇസ്ലാമാബാദ് : ഈ മാസം പാകിസ്ഥാൻ 19,500-ലധികം അഫ്ഗാനികളെ നാടുകടത്തിയതായി യുഎൻ റിപ്പോർട്ട്. ഏപ്രിൽ 30ന് മുമ്പ് പാക്കിസ്ഥാനിൽ നിന്ന് പുറത്ത് പോയത് മൊത്തം 80,000ത്തിലധികം ആളുകളാണെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് പറയുന്നു.
അനധികൃത അഫ്ഗാൻ അഭയാർഥികളെയും താൽക്കാലിക അനുമതിയുള്ളവരെയുമാണ് പാകിസ്താൻ ഒഴിപ്പിക്കുന്നത്. ഇപ്പോൾ ഏകദേശം 700 മുതൽ 800 കുടുംബങ്ങൾ വരെ ദിവസേന നാടുകടത്തപ്പെടുന്നു. അടുത്ത മാസങ്ങളിൽ രണ്ടുമില്യൺ ആളുകൾ കൂടി നാടുകടത്തപ്പെടുമെന്നാണ് താലിബാൻ അധികൃതരെ ഉദ്ദരിച്ചുള്ള വിലയിരുത്തൽ.
പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ശനിയാഴ്ച കാബൂളിൽ എത്തി താലിബാൻ സർക്കാരുമായി ചർച്ച നടത്തി. പാകിസ്താന്റെ നടപടികളോട് തങ്ങളുടെ "ഗഹനമായ ആശങ്ക" അറിയിച്ചുവെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ കണക്കു പ്രകാരം, 3.5 ദശലക്ഷത്തോളം അഫ്ഗാൻ പൗരന്മാർ ഇപ്പോഴും പാകിസ്ഥാനിൽ കഴിയുന്നു. ഇതിൽ ഏകദേശം ഏഴ് ലക്ഷം ആളുകൾ 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു ശേഷമാണ് എത്തിയത്. അവരുടെ പകുതിയോളം പേർക്ക് രേഖകളില്ലെന്ന് യുഎൻ വിലയിരുത്തുന്നു.
യുദ്ധകാലഘട്ടങ്ങളിൽ പാകിസ്ഥാൻ അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിച്ചിരുന്നുവെങ്കിലും, നിലവിലെ അഭയാർത്ഥിസംഖ്യ രാജ്യത്തിന്റെ ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്നതായി പാകിസ്താൻ സർക്കാർ വ്യക്തമാക്കി.









0 comments