ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമായി മുംബൈ

mumbai
വെബ് ഡെസ്ക്

Published on Nov 11, 2025, 11:47 AM | 1 min read

ഡൽഹി: 2025-ല്‍ ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമായി മുംബൈ തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ താമസക്കാരില്‍ 94% പേരും തങ്ങളുടെ നഗരം സന്തോഷം നല്‍കുന്നു എന്ന് പറയുന്നു. മറ്റ് സൂചികകളിലും മുംബൈ ഉയര്‍ന്ന സ്‌കോര്‍ നേടി. നഗരത്തിലെ 88% ആളുകളും സന്തോഷമുള്ളവരാണെന്നും മുംബൈയിലെ സന്തോഷ സൂചിക അടുത്തിടെ വര്‍ദ്ധിച്ചു എന്നുമാണ് കണക്കുകൾ. ടൈം ഔട്ടിന്റെ സിറ്റി ലൈഫ് ഇൻഡക്സ് 2025, ലോകമെമ്പാടുമുള്ള 18,000 ത്തിലധികം ആളുകളിൽ നടത്തിയ സർവേയാണ് പുറത്ത് വന്നിരിക്കുന്നത്.


മുംബൈയുടെ വിനോദ രംഗം, സ്ട്രീറ്റ് ഫുഡ്, തൊഴിലവസരങ്ങള്‍ എന്നിവയാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നായിരുന്നിട്ടും, സന്തോഷവാന്മാരാണ് മുബൈ നിവാസികൾ അഭിപ്രായപ്പെട്ടു.


ചൈനയിലെ ബെയ്ജിങ്ങും, ഷാങ്ഹായിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇവിടങ്ങളിൽ യഥാക്രമം 93%, 92% പേരും തങ്ങളുടെ നഗരം സന്തോഷം നല്‍കുന്നു എന്ന് പറയുന്നു. ഈ രണ്ട് സിറ്റികളും സുരക്ഷ, സൗകര്യം, ജീവിതച്ചെലവ്, സംസ്‌കാരം എന്നിവയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടി. ഏഷ്യയിലെ മികച്ച നഗരങ്ങളുടെ പട്ടികയിലും ഇവ ഉള്‍പ്പെടുന്നു. ഉയർന്ന ജീവിതനിലവാരം ഈ നഗരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.


ചിയാങ് മായി (തായ്‌ലാൻഡ്), ഹനോയി (വിയറ്റ്‌നാം) എന്നീ രാജ്യങ്ങളും ‘സിറ്റി ലൈഫ് ഇന്‍ഡക്‌സിൽ, ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ ഉണ്ട്. ഇവിടങ്ങളിലെ 88% താമസക്കാരും അവരുടെ നഗരം സന്തോഷം നല്‍കുന്നു എന്ന് പറയുന്നു.


2025-ലെ ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള 10 നഗരങ്ങള്‍ ഇവയാണ്


1. മുംബൈ, ഇന്ത്യ

2. ബെയ്ജിങ്, ചൈന

3. ഷാങ്ഹായ്, ചൈന

4. ചിയാങ് മായി, തായ്‌ലാൻഡ്

5. ഹനോയി, വിയറ്റ്‌നാം

6. ജക്കാര്‍ത്ത, ഇന്തോനേഷ്യ

7. ഹോങ്കോങ്

8. ബാങ്കോക്ക്, തായ്‌ലാൻഡ്

9. സിംഗപ്പൂര്‍

10. സോള്‍, ദക്ഷിണ കൊറിയ







Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home