ബാൾട്ടിക് സീ കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചു; അന്വേഷണം ആരംഭിച്ചതായി സ്വീഡിഷ് അധികൃതർ

സ്റ്റോക്ക്‌ഹോം: ബാൾട്ടിക് കടലിന്റെ അടിത്തട്ടിലൂടെ കടന്നുപോകുന്ന ഏറ്റവും പുതിയ കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. മാൾട്ടീസ് പതാക ഘടിപ്പിച്ച കപ്പലിലാണ് സ്വീഡിഷ് അധികൃതർ അന്വേഷണം തുടങ്ങിയതെന്ന് സുരക്ഷാ പൊലീസ് തിങ്കളാഴ്ച അറിയിച്ചു.
അന്വേഷണത്തെക്കുറിച്ച് കൂടുതൽകാര്യങ്ങൾ പുറത്തു വന്നിട്ടില്ല. സ്വീഡന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ ഞായറാഴ്ച പുലർച്ചെയാണ് കേബിളിന് കേടുപാടുകൾ സംഭവിച്ചത്. ലാത്വിയയ്ക്കും സ്വീഡനുമിടയിലുള്ള കടലിനടിയിലാണ് സംഭവം ഉണ്ടായത്. ഇത് ബാഹ്യ സ്വാധീനത്തിന്റെ ഫലമാകാം എന്ന് ലാത്വിയ പറഞ്ഞു.
തകരാറിലായ കപ്പൽ ബാൾട്ടിക് അണ്ടർ സീ കേബിളിൽ ഇടിച്ചിരിക്കാം. ശക്തമായ കാറ്റിൽ കപ്പലിന്റെ നങ്കൂരത്തിന് കേടുപാടുകൾ സംഭവിച്ചുവെന്നും സംഭവത്തിൽ ദുരുദ്ദേശ്യമൊന്നുമില്ലെന്നും ബൾഗേറിയൻ കമ്പനിയുടെ തലവൻ ക്യാപ്റ്റൻ അലക്‌സാണ്ടർ കൽചേവ് പറഞ്ഞു.
“അധികാരികളെ സഹായിക്കാൻ ജോലിക്കാരോട് നിർദ്ദേശം നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത കപ്പൽ കാൾസ്‌ക്രോണയ്ക്ക് സമീപമുള്ള അസ്‌പോ ദ്വീപിന് തെക്ക് നങ്കൂരമിട്ടിരിക്കുകയാണെന്നും ഞായറാഴ്ച വൈകുന്നേരം മുതൽ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ കപ്പലിൽ അന്വേഷണം നടത്തുന്നുണ്ടെന്നും സ്വീഡിഷ് കോസ്റ്റ് ഗാർഡ് വക്താവ് പറഞ്ഞു. മൂന്ന് കപ്പലുകൾ അന്വേഷണത്തിന് വിധേയമാണെന്ന് ലാത്വിയൻ നാവികസേന ഞായറാഴ്ച അറിയിച്ചു.









0 comments