ബാൾട്ടിക് സീ കേബിളുകളിലെ കേടുപാടുകൾ; അട്ടിമറിയല്ലെന്ന് സ്വീഡൻ

സ്റ്റോക്ക്‌ഹോം: ബാൾട്ടിക് കടലിന്റെ അടിത്തട്ടിലൂടെ കടന്നുപോകുന്ന ഏറ്റവും പുതിയ കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചത് അപകടമായിരുന്നെന്നും അട്ടിമറിയുടെ ഭാഗമായല്ല സംഭവിച്ചതെന്നും സ്വീഡൻ. സ്വീഡിഷ് കപ്പലുകൾ വിട്ടയച്ചതായി സ്വീഡിഷ് പ്രോസിക്യൂട്ടർ തിങ്കളാഴ്ച പറഞ്ഞു.
ജനുവരി 26 നാണ് സംഭവം നടന്നത്. സ്വീഡന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ ഞായറാഴ്ച പുലർച്ചെയാണ് കേബിളിന് കേടുപാടുകൾ സംഭവിച്ചത്. ലാത്വിയയ്ക്കും സ്വീഡനുമിടയിലുള്ള കടലിനടിയിലാണ് സംഭവം ഉണ്ടായത്. ഇത് ബാഹ്യ സ്വാധീനത്തിന്റെ ഫലമാകാം എന്ന് ലാത്വിയ പറഞ്ഞിരുന്നു.
തകരാറിലായ കപ്പൽ ബാൾട്ടിക് അണ്ടർ സീ കേബിളിൽ ഇടിച്ചിരിക്കാം. ശക്തമായ കാറ്റിൽ കപ്പലിന്റെ നങ്കൂരത്തിന് കേടുപാടുകൾ സംഭവിച്ചുവെന്നും സംഭവത്തിൽ ദുരുദ്ദേശ്യമൊന്നുമില്ലെന്നും ബൾഗേറിയൻ കമ്പനിയുടെ തലവൻ ക്യാപ്റ്റൻ അലക്‌സാണ്ടർ കൽചേവ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് അപകടം കരുതിക്കൂട്ടിയല്ലയെന്ന് കണ്ടെത്തിയത്. മൂന്ന് കപ്പലുകളാണ് അന്വേഷണത്തിന് വിധേയമായിട്ടുണ്ടായിരുന്നത്.









0 comments