സ്പേസ് എക്സ് വിക്ഷേപണം: ഫാൽക്കൺ 9 വിക്ഷേപിക്കാനൊരുങ്ങി മസ്കിന്റെ കമ്പനി

വാഷിങ്ടൺ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേഷണ കമ്പനിയായ സ്പേസ് എക്സ് അടുത്ത റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്സിന് വേണ്ടി സ്പേസ് എക്സ് നടത്തുന്ന അതീവ രഹസ്യ സ്വഭാവമുള്ള ദൗത്യമായ യുഎസ്എസ്എഫ്-317 , നവംബർ 19 വ്യാഴാഴ്ച കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ് 4 ഈസ്റ്റിൽ നിന്ന് കുതിച്ചുയരും.
ഇന്ത്യൻ സമയം രാത്രി 8:30നും പുലർച്ചെ 12:30നും ഇടയിലായിരിക്കും വിക്ഷേപണം. പതിനൊന്നാം തവണയും ബഹിരാകാശത്തേക്ക് കുതിക്കുന്ന B1100 എന്ന ബൂസ്റ്ററുള്ള ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ്, രഹസ്യ സ്വഭാവമുള്ള ഒരു ലോ എർത്ത് ഓർബിറ്റ് പേലോഡാണ് വഹിക്കുന്നത്. ദൗത്യത്തിന് ശേഷം തിരികെയെത്തുന്ന ബൂസ്റ്റർ പസഫിക് സമുദ്രത്തിലെ 'ഓഫ് കോഴ്സ് ഐ സ്റ്റിൽ ലവ് യു' (OCISLY) എന്ന ഡ്രോൺഷിപ്പിൽ ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബർ 14ന് നടന്ന സ്റ്റാർഷിപ്പ്-15 പരീക്ഷണത്തിൽ, 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ശേഷം മടങ്ങിയെത്തിയ സ്റ്റാർഷിപ്പ് അപ്പർ സ്റ്റേജിനെ വിക്ഷേപണത്തറയിലെ 'ചോപ്സ്റ്റിക്സ്' ഉപയോഗിച്ച് സുരക്ഷിതമായി പിടിച്ചെടുക്കാൻ സ്പേസ് എക്സിന് സാധിച്ചിരുന്നു.
അടുത്ത പരീക്ഷണമായ സ്റ്റാർഷിപ്പ്-16 ഡിസംബർ 10-നോ അടുത്ത വർഷം ആദ്യമോ ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.








0 comments