Deshabhimani

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു

മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട മേൽശാന്തി ഇ ഡി പ്രസാദ്‌ നമ്പൂതിരി തുറക്കുന്നു  ഫോട്ടോ - ജയകൃഷ്ണൻ ഓമല്ലൂർ

മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട മേൽശാന്തി ഇ ഡി പ്രസാദ്‌ നമ്പൂതിരി തുറക്കുന്നു ഫോട്ടോ - ജയകൃഷ്ണൻ ഓമല്ലൂർ

avatar
സി ജെ ഹരികുമാർ

Published on Nov 16, 2026, 04:05 PM | 1 min read

ശബരിമല: മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നു. തിങ്കൾ വൈകിട്ട്‌ നാലിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നിതെളിച്ചു. ഈ സമയം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് സ്വീകരിച്ചാനയിച്ചു.


നിയുക്ത മേൽശാന്തി സുബ്രമണ്യൻ ശങ്കരൻ നമ്പൂതിരിയെ പതിനെട്ടാം പടിയിലൂടെ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി കൈപിടിച്ച് കയറ്റി ശ്രീകോവിലിന് മുന്നിലേക്ക് കൊണ്ടുപോകുന്നു      ഫോട്ടോ -ജയകൃഷ്ണൻ ഓമല്ലൂർനിയുക്ത മേൽശാന്തി സുബ്രമണ്യൻ ശങ്കരൻ നമ്പൂതിരിയെ പതിനെട്ടാം പടിയിലൂടെ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി കൈപിടിച്ച് കയറ്റി ശ്രീകോവിലിന് മുന്നിലേക്ക് കൊണ്ടുപോകുന്നു|ഫോട്ടോ- ജയകൃഷ്ണൻ ഓമല്ലൂർ


6.30ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധച്ചടങ്ങ് നടന്നു. ചൊവ്വാഴ്‌ച്ച വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക. തിങ്കൾ പകൽ 11.10ഓടെ നിലയ്‌ക്കലില്‍നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിട്ടു. 12ന് മുന്പ്‌ നിലയ്‌ക്കലില്‍നിന്ന് പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ ബസ് സർവീസുകള്‍ അനുവദിക്കരുതെന്ന് പൊലീസ്‌ നിർദേശം നല്‍കിയിരുന്നു. ഇത്‌ തീർഥാടകരിൽ ചെറിയ പ്രതിഷേധത്തിനും കാരണമായി. തിരക്ക് കൂടിയതോടെ നിശച്ചയച്ചിതിലും നേരത്തെ തീർഥാടകരെ കടത്തിവിട്ടു.


വാഹനങ്ങൾ ഒന്നിച്ച് പമ്പയിലേക്ക് വിട്ടതോടെ ഇലവുങ്കൽ നിലയ്ക്കൽ റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി.ചൊവ്വ പുലർച്ചെ മൂന്നിന്‌ നട തുറക്കുന്നതോടെയാണ് മണ്ഡലകാല പൂജകൾക്കും നെയ്യഭിഷേകത്തിനും ഔദ്യോഗികമായി തുടക്കമാകുക. വെർച്വൽ ക്യൂ, സ്‌പോട്ട്‌ ബുക്കിങ്‌ വഴി ദിവസം 80,000 പേർക്കാണ്‌ ദർശന സ‍ൗകര്യം. 50 ലക്ഷം ടിൻ അരവണ കരുതൽശേഖരമായി ഒരുക്കിയിട്ടുണ്ട്‌. വിതരണത്തിന്‌ അഞ്ചു ക‍ൗണ്ടറുകൾകൂടി തുറക്കും. തപാൽവകുപ്പിന്റെ ക‍ൗണ്ടർ മുഖേനയും അരവണയും അപ്പവും ഓർഡർ ചെയ്യാം. തീർഥാടകരുടെ വിലാസത്തിൽ അയച്ചുനൽകും.


വലിയ നടപന്തലിൽ ദർശനത്തിനായി കാത്ത് നിൽക്കുന്ന തീർഥാടകർ      ഫോട്ടോ -ജയകൃഷ്ണൻ ഓമല്ലൂർവലിയ നടപന്തലിൽ ദർശനത്തിനായി കാത്ത് നിൽക്കുന്ന തീർഥാടകർ ഫോട്ടോ -ജയകൃഷ്ണൻ ഓമല്ലൂർ


പമ്പയിൽ സ്‌പോട്ട് ബുക്കിങ്‌ കേന്ദ്രങ്ങൾ ഇല്ല. നിലയ്‌ക്കലാണ്‌ പ്രധാന സ്‌പോട്ട് ബുക്കിങ്‌ കേന്ദ്രം . പ്രതിദിനം 10,000 തീർഥാടകർക്ക് ഇവിടെനിന്നും പാസ് ലഭിക്കും. കാനനപാത വഴി വരുന്നവർക്കായി എരുമേലിയിലും പുല്ലുമേട് വഴി എത്തുന്നവർക്കായി സത്രത്തിലും ബുക്കിങ്‌ സൗകര്യമുണ്ട്. ട്രെയിൻ മാർഗം എത്തുന്ന തീർഥാടകർക്കായി ഇത്തവണമുതൽ ചെങ്ങന്നൂരിലും സ്‌പോട്ട് ബുക്കിങ്‌ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home