കൈക്കൂലിക്കേസിൽ ദക്ഷിണ കൊറിയൻ മുൻ പ്രഥമ വനിതയ്ക്ക് 20 മാസം തടവ്

കിം കിയോൺ ഹി | Photo: AFP
സിയോള്‍: ദക്ഷിണ കൊറിയൻ മുൻ പ്രഥമ വനിതയെ കൈക്കൂലി കേസിൽ 20 മാസം തടവിന് ശിക്ഷിച്ചു. വിവാദമായ യൂണിഫിക്കേഷൻ ചർച്ചിൽ നിന്ന് കൈക്കൂലി സ്വീകരിച്ചതിനാണ് 52കാരിയായ കിം കിയോൺ ഹിക്ക് ശിക്ഷിക്കപ്പെട്ടത്. കിം കിയോൺ ഹി തന്റെ പദവി ദുരുപയോഗം ചെയ്തതായും ഇത് ഭരണഘടനാപരമായ മൂല്യങ്ങളെ തകർക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ബിസിനസുകാരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ഏകദേശം 2,00,000 ഡോളറിലധികം മൂല്യമുള്ള കൈക്കൂലി സ്വീകരിച്ചുവെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. ഓഹരി വിലയിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തിലും, തെരഞ്ഞെടുപ്പ് ഫണ്ട് നിയമങ്ങൾ ലംഘിച്ചുവെന്ന കേസിലും കോടതി ഇവരെ കുറ്റമുക്തയാക്കി.
കിമ്മിന്റെ ഭർത്താവും മുൻ പ്രസിഡന്റുമായ യൂൺ സുക് യോൾ 2024 ഡിസംബറിലെ പട്ടാളനിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇപ്പോൾ ജയിലിലാണ്. ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റും പങ്കാളിയും ഒരേപോലെ ശിക്ഷിക്കപ്പെടുന്നത്.









0 comments