Deshabhimani

ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് കനത്ത തിരിച്ചടി;ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട്

South Africa's ANC
വെബ് ഡെസ്ക്

Published on Nov 09, 2026, 11:54 AM | 2 min read

ജോഹന്നസ്ബർഗ്:ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് രാജ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. 90 ശതമാനം വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോൾ 30 ശതമാനം വോട്ടുകൾ മാത്രമാണ് നെൽസൺ മണ്ടേലയുടെ പാര്‍ടിയായ എഎൻസിക്ക് ലഭിച്ചത്. ഇപ്പോഴും ഏറ്റവും വലിയ ഒറ്റ കക്ഷിയായി തുടരുന്നു എന്നതാണ് പാര്‍ടിക്കുള്ള ഏക ആശ്വാസം. മുൻകാലങ്ങളിൽ 70 ശതമാനം വരെ വോട്ടുകൾ ലഭിച്ചിരുന്ന ജനസമ്മിതിയിൽ നിന്നാണ് വീഴ്ച.


കുടിവെള്ളം,വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലെ വീഴ്ചകളും അഴിമതി ആരോപണങ്ങളുമാണ് പാർടിയുടെ ജനപ്രീതിക്ക് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ടുകൾ. പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് അലയൻസ് (DA) 25 ശതമാനം വോട്ടുകൾ പിടിച്ചെടുത്ത് എഎൻസിക്ക് തൊട്ടുപിന്നിൽ വലിയ മുന്നേറ്റം നടത്തി. എഎൻസിയുമായി തെറ്റിപ്പിരിഞ്ഞ് മുൻ പ്രസി‍ഡന്റ് ജേക്കബ് സുമ രൂപീകരിച്ച എംകെ പാര്‍ടി പത്ത് ശതമാനം വോട്ടുകളോടെ തൊട്ടു പിറകെ എത്തി. 500 ൽ അധികം ചെറുപാർടികൾ മത്സര രംഗത്ത് ഉണ്ടായിരുന്നതായി റിപ്പോർടുകൾ വ്യക്തമാക്കുന്നു. ഏഴ് പ്രധാന പാർടികൾ ചേര്‍ന്ന് ഏകദേശം 30 ശതമാനം വോട്ടുകൾ സ്വന്തമാക്കി.


"ജനങ്ങളുടെ മുന്നിൽ വിനയാന്വിതരാകാനും അവരുടെ വാക്കുകൾ കേൾക്കാനും ജനവിശ്വാസം വീണ്ടെടുക്കാനും ഈ ഫലം നമ്മെ ഓർമ്മിപ്പിക്കുന്നു. മുദ്രാവാക്യങ്ങളിലൂടെയല്ല, സേവനങ്ങളിലൂടെയാണ് ഇനി ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കേണ്ടത്," എന്ന് എഎൻസി ജനറൽ സെക്രട്ടറി ഫികിലെ മബാലുല പ്രതികരിച്ചു.


SA


രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ കേപ് ടൗണിൽ ഭരണം നിലനിർത്തിയ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് അലയൻസ് സാമ്പത്തിക തലസ്ഥാനമായ ജോഹന്നസ്ബർഗ്, തലസ്ഥാനമായ പ്രിട്ടോറിയ, ഇകുർഹുലേനി എന്നിവിടങ്ങളിലും എഎൻസിയെ പിന്നിലാക്കി മുന്നേറുന്നു. ജനങ്ങൾ പ്രതീക്ഷിച്ച വിജയമെന്ന് ഡെമോക്രാറ്റിക് അലയൻസ് നേതാവ് ജോർഡിൻ ഹിൽ-ലൂയിസ് പറഞ്ഞു.


Related News

ചരിത്രപരമായ പോരാട്ടങ്ങളിലൂടെ 1994-ൽ ദക്ഷിണാഫ്രിക്കയെ വര്‍ണവെറിയിൽ നിന്നും വംശീയതയിൽ നിന്നും സ്വാതന്ത്രത്തിലേക്ക് നയിച്ച പാര്‍ടിയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്. 2021 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് വിഹിതം 50 ശതമാനത്തിന് താഴെ എത്തി 45 ശതമാനം എന്ന നിലയിലെത്തി. 2024 ൽ പാര്‍ലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. സഖ്യസര്‍ക്കാരാണ് നിലവിലുള്ളത്. ഇപ്പോൾ എഎൻസിയുടെ പിന്തുണയിൽ മൂന്നിൽ ഒന്നിന്റെ കുറവാണ് നേരിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home