ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം: ​ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ ആറ് പേർ കൊല്ലപ്പെട്ടു

Kuwait Iran conflict

കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണം

വെബ് ഡെസ്ക്

Published on Mar 02, 2026, 12:50 PM | 1 min read

കുുവൈത്ത്: ഖമനേയിയെ വധിച്ചതിന് പ്രതികാരമായി അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ ഗള്‍ഫ് മേഖലയാകെ യുദ്ധമുനമ്പിൽ. ​ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് ആറ് പേരെന്ന് റിപ്പോർട്ടുകൾ. യുഎഇയിൽ മൂന്നും ബഹ്റൈനിൽ രണ്ടും കുവൈറ്റിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്.

മലയാളികൾ ഒരുപാട് ജേലി ചെയ്യുന്ന നാട് കൂടിയാണ് ​ഗൾഫ് രാജ്യങ്ങൾ. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ കടന്നാക്രമിച്ചതിനെ തുടർന്നായിരുന്നു ഇറാൻ, ​ഗൾഫ് രാജ്യങ്ങളിലെ ​അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയത്. ഇതിനെ തുടർന്ന് ​ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായിരുന്നു. ബഹ്റൈൻ, ഒമാൻ, യുഎഇ, ഖത്തർ സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളെയെല്ലാം ആക്രമണങ്ങൾ ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനെ തുടർന്ന് ​ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.


ഇറാനെതിരെ നാല് ആഴ്ച നീണ്ടുനിൽക്കുന്ന സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നത്. ഇറാൻ ആക്രമണങ്ങളിൽ മൂന്ന് യു എസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇനിയും യുഎസ് സൈനികർ കൊല്ലപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home