ഹോണ്ടുറാസിൽ വിമാനാപകടം; ആറ് പേർ മരിച്ചതായി റിപ്പോർട്ട്

ടെഗുസിഗാൽപ: ഹോണ്ടുറാസിൽ വിമാനം അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചതായി റിപ്പോർട്ട്. ഹോണ്ടുറാസിന് തൊട്ടടുത്തുള്ള റോട്ടൻ ദ്വീപിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. എട്ട് യാത്രക്കാർ ഇപ്പോഴും വിമാനത്തിനുള്ളിൽ ഉണ്ടെന്ന് റോട്ടൻ ഫയർ ചീഫ് വിൽമർ ഗ്വെറേറോ പറഞ്ഞു. വിമാനം കടലിൽ വീണതിനാൽ രക്ഷാപ്രവർത്തം ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹോണ്ടുറാസിൽ നിന്ന് ലാ സീബ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു വിമാനം.
ഹോണ്ടുറാൻ വിമാനക്കമ്പനിയായ ലാൻസ സർവീസ് നടത്തുന്ന ജെറ്റ്സ്ട്രീം വിമാനത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ ഉൾപ്പെടെ 17 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. യാത്രക്കാരിൽ ഒരു യുഎസ് പൗരനും ഒരു ഫ്രഞ്ച് പൗരനും രണ്ട് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു.
0 comments