ad
Deshabhimani

ഓപ്പറേഷൻ സിന്ദൂർ വെടിനിർത്തലിലെ അമേരിക്കൻ ഇടപെടൽ; ഫാറാ ഫയലിംഗ് രേഖകൾ പുറത്ത്

trump modi 26
വെബ് ഡെസ്ക്

Published on Jan 06, 2026, 04:24 PM | 2 min read

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ അംഗീകരിച്ച മെയ് 10-ന് വാഷിങ്ടണിലെ ഇന്ത്യൻ എംബസി ട്രംപ് ഭരണകൂടത്തിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി രേഖകൾ. ഇത് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയ  അമേരിക്കൻ നീതിന്യായ വകുപ്പിന്റെ (DoJ) ഫോറിൻ ഏജന്റ് രജിസ്ട്രേഷൻ ആക്റ്റ് (FARA) ഫയലിംഗുകൾ പുറത്തെത്തി.


പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്ക ഇടപെട്ടുവെന്ന ആരോപണം നരേന്ദ്ര മോദി സർക്കാർ തുടർച്ചയായി നിഷേധിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.


അമേരിക്കൻ ലോബിയിംഗ്–പബ്ലിക് അഫയേഴ്‌സ് സ്ഥാപനം (SHW LLC) ഇതിനായി നടത്തിയ ഇടപെടലുകളുടെ വിവരങ്ങളാണ് ചോർന്നത്. “ദ ഹിന്ദു” ഇതു സംബന്ധിച്ച വാർത്ത പുറത്തു വിട്ടു.

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, യു എസ്  ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ, നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ റിക്കി ഗിൽ എന്നിവരുമായി ബന്ധപ്പെടുത്താൻ ലോബിയിങ് സ്ഥാപനം ഇടനില നിന്നു.


വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഡെപ്യൂട്ടി എൻഎസ്എ പവൻ കപൂർ, ഇന്ത്യൻ അംബാസിഡർ വിനയ് ക്വാത്ര എന്നിവർക്ക് യു എസ് ഉദ്യോഗസ്ഥരുമായി  കൂടിക്കാഴ്ചകൾ ഒരുക്കി നൽകിയതായാണ് SHW LLC യെ കുറിച്ചുള്ള ഫയലിംഗുകൾ വ്യക്തമാക്കുന്നത്. “സംഘർഷവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ” ചർച്ച ചെയ്യാൻ എന്ന പേരിലായിരുന്നു ഇത് എന്നും പറയുന്നു.


യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ കരാറിനായി താൻ താൻ ഇടപെടൽ നടത്തിയതായി അവകാശപ്പെട്ട് പലതവണ രംഗത്തെത്തിയിരുന്നു. സംഘർഷം അവസാനിപ്പിക്കാൻ വിശേഷിച്ചും വ്യാപാര വിലക്കുകൾ വരെ ഉപയോഗിച്ചതായും പരസ്യമായി പറഞ്ഞു. എന്നാൽ ഇവയെല്ലാം വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. യു എസ്  ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീറിന്റെ പേരും ഇടനിലക്കായി ബന്ധപ്പെട്ടവരുടെ പേരുകളുടെ കുട്ടത്തിലുണ്ട് എന്നത് ഇതിലെ വ്യാപാര ബന്ധത്തിനും അടിവരയിടുന്നു.


ഫാറാ രേഖകളെക്കുറിച്ചും മെയ് 10-ന് നടന്ന കോളുകളെക്കുറിച്ചും വിദേശകാര്യ മന്ത്രാലയത്തിനും വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്കും വിശദമായ ചോദ്യങ്ങൾ അയച്ചിട്ടുണ്ടെന്നും മറുപടി കാക്കുകായണെന്നും ദ ഹിന്ദു പറയുന്നു.


സാധാരണയായി ഇത്തരം ഇടപെടലുകൾ എംബസികൾ നേരിട്ട് നടത്തുന്നതാണെന്നും, ട്രംപ് ഭരണകൂടം പുതിയ “എൻഗേജ്മെന്റ് നിയമങ്ങൾ” നടപ്പാക്കിയതിന്റെ സൂചനയാണ് ഈ ഇടനലിയെ ഏർപ്പെടുത്തിയത് എന്നും വിലയിരുത്തപ്പെടുന്നു. ഇത്തം ലോബിയിങ് ഏജസികളുമായി ട്രംപിന്റെ ബന്ധങ്ങൾ നേരത്തെ ആരോപണ വിധേയമായിരുന്നു. വ്യാപാര ചർച്ചകൾക്കും ട്രംപും മോദിയും തമ്മിലുള്ള മീഡിയ പോസ്റ്റുകൾ പരസ്പരം “ഫ്ലാഗ്” ചെയ്യിക്കുന്നതിലും വരെ ഈ ലോബിയിങ് സ്ഥാപനം വഴികാട്ടുന്നു. പ്രതിഫലം വാങ്ങിയുള്ള ഇടനിലയാണിത്.


ഇന്ത്യ–യു എസ് വ്യാപാര ബന്ധങ്ങൾ വഷളായതോടെ ഇടനില പ്രവർത്തനങ്ങൾ വർധിച്ചു. പ്രത്യേകിച്ച് ഇന്ത്യയ്‌ക്കെതിരെ 25% പരസ്പര തീരുവയും ഇന്ത്യൻ എണ്ണ ഇറക്കുമതിയെച്ചൊല്ലി വീണ്ടും പിഴത്തീരുവയും ചുമത്തിയതോടെ ഇത് ഇരട്ടിച്ചു. വ്യാപാര ചർച്ചകളുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലേക്കുള്ള ഫോൺ കോളുകളുടെ എണ്ണം ഈ സമയത്ത് ഗണ്യമായി കൂടിയിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.


2024 ഏപ്രിൽ 24-നാണ് ഇന്ത്യൻ എംബസി SHW LLC-യെ നിയമിച്ചത്. അതുവരെ നിലവിലുണ്ടായിരുന്ന റിപ്പബ്ലിക്കൻ ബന്ധമുള്ള ഏജൻസിക്കും ഡെമോക്രാറ്റ് ബന്ധമുള്ള ഏജൻസിക്കും പുറമെയാണിത്. SHW-യ്ക്ക് വർഷം 1.8 മില്യൺ ഡോളർ (ഏകദേശം 16 കോടി രൂപ) കരാർ പ്രകാരം ഇതുവരെ 9 ലക്ഷം ഡോളർ (8.11 കോടി രൂപ) നൽകിയിട്ടുണ്ട് എന്നും റിപ്പോർട് വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home