ജപ്പാന്റെ ആദ്യ വനിത പ്രധാനമന്ത്രിയാകാന്‍ സനേ തകായിച്ചി

ടോക്കിയോ: ജപ്പാനില്‍ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർടി (എൽഡിപി)യുടെ പുതിയ നേതാവായി 64കാരിയായ മുന്‍മന്ത്രി സനേ തകായിച്ചിയെ തെരഞ്ഞെടുത്തു. ഇതോടെ ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിത പ്രധാനമന്ത്രിയായി സനേ തകായിച്ചി തെരഞ്ഞെടുക്കപ്പെടാന്‍ അവസരമൊരുങ്ങി.
തെരഞ്ഞെടുപ്പുകളില്‍ പാര്‍ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ മാസമാണ് എൽഡിപി പ്രസിഡന്റും ജപ്പാൻ പ്രധാനമന്ത്രിയുമായിരുന്ന ഷിഗെരു ഇഷിബ രാജിവെച്ചത്. ഒക്ടോബർ 15നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ജപ്പാൻ പാർലമെന്റിൽ നടക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഇരുസഭയിലും എൽഡിപി നയിക്കുന്ന സഖ്യത്തിന് മതിയായ ഭൂരിപക്ഷമില്ല.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാലും വിഭജിച്ചു നില്‍ക്കുന്ന ഭരണമുന്നണിയെ നയിക്കുക എന്നത് സനേ തകായിച്ചിക്ക് വെല്ലുവിളിയാകും.









0 comments