ഒന്നുകിൽ കരാറിലേക്ക് വരിക, അല്ലെങ്കിൽ സ്വന്തമായി യുദ്ധം തുടരുക; ഉക്രെയിന് മുന്നറിയിപ്പ്

ജനീവ: സമാധാന പദ്ധതി അവസാനത്ത ഓഫറല്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ കരാര്‍ അംഗീകരിക്കുന്നില്ല എങ്കില്‍ സെലെന്‍സ്‌കിക്ക് ഇഷ്ടം പോലെ പോരാടാമെന്നും മുന്നറിയിപ്പ് നൽകി. നവംബര്‍ 27-നകം പദ്ധതി അംഗീകരിക്കാന്‍ ഉക്രെയ്‌നിന് മേല്‍ ട്രംപ് സമ്മര്‍ദ്ദം തുടരുകയാണ്. റഷ്യ അനുകൂലമായി പ്രതികരിച്ചു എങ്കിലും ഉക്രെയിൻ ഇതുവരെ അനുകൂല പ്രതികരണം നടത്തിയിട്ടില്ല.
സമാധാന പദ്ധതിയിലെ നിര്‍ദ്ദേശങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഉക്രെയിൻ, യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ജനീവയില്‍ യോഗം ചേരുന്നുണ്ട്.
'നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിലൊന്ന്' നേരിടുകയാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് സെലെന്‍സ്‌കി കാരാർ വ്യവസ്ഥകളോട് പ്രതികരിച്ചിരുന്നു. റഷ്യന്‍ സൈന്യം, യുദ്ധത്തിൽ മുന്നേറുന്ന സാഹചര്യവുമാണ്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കഠിനമായ ശൈത്യകാലമാണ് ഉക്രെയിൻ നേരിടുന്നത്.
Related News
ദക്ഷിണാഫ്രിക്കയില്‍ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ്, യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ എന്നിവര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉക്രെയിന്റെ അതിര്‍ത്തികള്‍ ബലപ്രയോഗത്തിലൂടെ മാറ്റരുതെന്ന് ആവശ്യപ്പെട്ടു. യുറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ മിക്കതും ഉക്രെയിനൊപ്പം നിൽകുന്നു.
'ഒന്നുകില്‍ ഈ കരാറിന്റെ ചട്ടക്കൂടിനെക്കുറിച്ച് അവര്‍ക്ക് തെറ്റായ ധാരണയാണുള്ളത്. അല്ലെങ്കില്‍, ചില നിര്‍ണായക യാഥാര്‍ത്ഥ്യങ്ങളെ അവര്‍ തെറ്റായി ചിത്രീകരിക്കുന്നു.' എന്നാണ് വിമര്‍ശനങ്ങളോട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രതികരിച്ചത്.
റഷ്യയുടെ ഉക്രെയ്ൻ സമാധാന കാരാറിനെ ചൊല്ലി ജി20 അംഗങ്ങൾക്കിടയിലെ വ്യത്യസ്താഭിപ്രായങ്ങൾ ഉച്ചകോടിയിൽ പ്രതിഫലിച്ചിരുന്നു.









0 comments