യുഎസ് വിസ ഉപേക്ഷിച്ച് കൊളംബിയ വിദേശമന്ത്രി

ബൊഗോട്ട
കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെത്രോയുടെ വിസ അമേരിക്ക റദ്ദാക്കിയതിന് പിന്നാലെ വിദേശമന്ത്രിയുൾപ്പടെ നിരവധിപേർ സ്വമേധയാ യുഎസ് വിസ ഉപേക്ഷിച്ചു. പ്രസിഡന്റിന് വിസ നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് വിസ ഉപേക്ഷിക്കുന്നതെന്ന് വിദേശമന്ത്രി റോസ വില്ലവിസെൻഷ്യോ പറഞ്ഞു.
ന്യൂയോർക്കിൽ ഐക്യരാഷ്‌ട്ര പൊതുസഭയിൽ പങ്കെടുക്കാനെത്തിയപ്പോൾ കഫിയ ധരിച്ച് പലസ്‌തീൻ അനുകൂല പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചതിന് പിന്നാലെയാണ് പെത്രോയുടെ വിസ അമേരിക്ക റദ്ദാക്കിയത്. ഇതിനിടെ, കൊളംബിയയുടെ വിദേശനയവുമായി ചേർന്നുപോകാത്ത കൊളംബിയൻ അംബസഡർമാരെ സ്ഥാനത്തുനിന്ന് നീക്കുമെന്ന് പെത്രോ അറിയിച്ചു.









0 comments