അഴിമതിവിരുദ്ധ പ്രക്ഷോഭം: ഫിലിപ്പീൻസിൽ ആയിരങ്ങൾ തെരുവിലിറങ്ങി

മനില
: സർക്കാർ ഉദ്യോഗസ്ഥരും നിയമജ്ഞരും ബിസിനസുകാരും ഉൾപ്പെട്ട അഴിമതികൾക്കെതിരെ ഫിലിപ്പീൻസിൽ ജനകീയ പ്രക്ഷോഭം. ആയിരക്കണക്കിന് ആളുകൾ തെരുവിൽ പ്രതിഷേധിച്ചു. രാജ്യതലസ്ഥാനത്ത് ക്രമസമാധാന നിലയടക്കം താളംതെറ്റും വിധം സംഘർഷാവസ്ഥ രൂപപ്പെട്ടു. കലാപം നിയന്ത്രിക്കാനായി പൊലീസിനെയും സുരക്ഷാസേനയെയും വിന്യസിച്ചിട്ടുണ്ട്.
യുഎസ്, ഓസ്‌ട്രേലിയ എംബസികൾ പൗരന്മാരോട് സുരക്ഷിതരായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ തകർക്കുന്ന തരത്തിൽ അഴിമതി വളർന്നുവെന്നാണ് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി.









0 comments