പാകിസ്ഥാനിൽ 80,000 കോടിയുടെ സ്വർണ നിക്ഷേപം കണ്ടെത്തി

പ്രതീകാത്‌മക ചിത്രം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സിന്ധു നദിയിൽ നിന്ന് വൻ സ്വർണ നിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്. കണ്ടെത്തിയ സ്വർണ ശേഖരം ഏകദേശം 80,000 കോടി രൂപ വിലമതിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർവേയ്ക്കിടെയാണ് സ്വർണനിക്ഷേപം കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യത്തിന് സാമ്പത്തിക രക്ഷാമാർഗമായി ഈ കണ്ടെത്തൽ മാറാനാണ് സാധ്യത. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ എഞ്ചിനിയറിംഗ് സർവീസ് ഏജൻസിയും പഞ്ചാബിലെ മൈൻസ് ആൻഡ് മിനറൽസ് വകുപ്പും ചേർന്ന് ഇവിടെ ഉടൻ ഖനനപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ഹിമാലയത്തിൽ നിന്നുള്ള ഈ സ്വർണ നിക്ഷേപം സ്വർണക്കട്ടികളായി നദിയിൽ അടിഞ്ഞുകൂടുന്നുവെന്നും സംഭവത്തിൽ ഭൂമിശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ചരിത്രപരമായി പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് സിന്ധുനദീതട മേഖല.









0 comments