വ്യാപാര ബന്ധം പുനഃസ്ഥാപിച്ച് പാകിസ്ഥാനും ബംഗ്ലാദേശും

ഇസ്ലാമാബാദ് : 1971ലെ വിഭജനത്തിന് 54 വർഷങ്ങൾക്കുശേഷം വ്യാപാര ബന്ധം പുനഃസ്ഥാപിച്ച് പാകിസ്ഥാനും ബംഗ്ലാദേശും. ഫെബ്രുവരി ആദ്യം ഒപ്പുവെച്ച വ്യാപാര കരാറിന്റെ ഭാഗമായി ഖാസിം തുറമുഖത്തിൽ നിന്ന് പുറപ്പെട്ട ചരക്ക് കപ്പൽ ബംഗ്ലാദേശ് തുറമുഖത്തെത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാനിൽനിന്നുള്ള അരിയാണ് ആദ്യമായി ബംഗ്ലാദേശിൽ എത്തിയത്. വ്യാപാരത്തിന്റെ രണ്ടാം ഘട്ടം മാർച്ചിൽ നടക്കും. ഷെയ്‌ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കിയതിന് പിന്നാലെ അധികാരത്തിലെത്തിയ ബംഗ്ലാദേശ് ഇടക്കാല സർക്കാരാണ് പാകിസ്ഥാനുമായി കരാർ ഒപ്പിട്ടത്.









0 comments