ഹോർമുസ് കടലിടുക്കിലെ തുറമുഖത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്

മസ്ക്കത്ത്: ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കർ ആക്രമിക്കപ്പെട്ടു. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്തിന് സമീപം 'സ്കൈലൈറ്റ്' എന്ന പലാവു പതാകയുള്ള എണ്ണ ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ ഉണ്ടായിരുന്ന 20 പേരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. 15 ഇന്ത്യക്കാരും അഞ്ച് ഇറാനിയൻ പൗരന്മാരുമടങ്ങുന്നതായിരുന്നുപ ക്രൂ. നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. E
തെഹ്‌റാൻ നഗരത്തിന്റെ ഹൃദയഭാഗം ലക്ഷ്യമാക്കി ഇസ്രയേൽ രണ്ടാം ദിവസവും ആക്രമണം ശക്തമാക്കി. ഞായറാഴ്ച ഉച്ചയോടെ തെഹ്‌റാനിലെ പൊലീസ് ആസ്ഥാനം, സ്റ്റേറ്റ് ടെലിവിഷൻ ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. നഗരത്തിന് മുകളിൽ കറുത്ത പുക ഉയരുന്നതായും ഭൂമി കുലുങ്ങിയതായും റിപ്പോർട്ടുണ്ട്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്റെ നേതൃത്വത്തിലുള്ള ഇടക്കാല കൗൺസിൽ ഭരണ ചുമതലയേറ്റു. യുഎസ്, ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തി. മിഡിൽ ഈസ്റ്റിലെ 27 യുഎസ് താവളങ്ങളിലും ഇസ്രയേലിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ 24 പ്രവിശ്യകളിലായി നടന്ന ആക്രമണങ്ങളിൽ ഏകദേശം 201 പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന കണക്കുകൾ. ഇറാൻ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഖത്തർ, യുഎഇ, സൗദി അറേബ്യ തുടങ്ങി മിക്ക മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തങ്ങളുടെ വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലവിൽ വലിയ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്.









0 comments