ad
Deshabhimani

'ജനങ്ങളുടെ രാജാവ്'; നോർവേ ഭരണാധികാരി ഹാരൾഡ് അഞ്ചാമൻ അന്തരിച്ചു

image courtesy : BBC

image courtesy : BBC

വെബ് ഡെസ്ക്

Published on Aug 28, 2026, 04:48 PM | 1 min read

ഒസ്ലോ: നോർവേ ഭരണാധികാരി ഹാരൾഡ് അഞ്ചാമൻ (89) അന്തരിച്ചു. അപൂർവമായ രക്തസംബന്ധ രോഗബാധയെ തുടർന്ന് ഓസ്ലോയിലെ നാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.35ഓടെയാണ് അന്തരിച്ചതെന്ന് പാലസ് അറിയിച്ചു.


അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 35 വർഷത്തോളമാണ് അദ്ദേഹം നോർവേയുടെ സിംഹാസനത്തിലിരുന്നത്. രാജവാഴ്ചയെ ആധുനികവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.


പഴയ രാജകീയ പാരമ്പര്യങ്ങൾ തിരുത്തിക്കുറിച്ച് ഒരു സാധാരണക്കാരിയെ വിവാഹം കഴിച്ച അദ്ദേഹം 'ജനങ്ങളുടെ രാജാവ്', രാജ്യത്തിന്റെ 'മുത്തശ്ശൻ' എന്നിങ്ങനെയാണ് ജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ജനപ്രിയനായ രാജാവിന് ആദരാഞ്ജലികൾ അർപ്പിക്കാനും പുഷ്പചക്രങ്ങൾ അർപ്പിക്കാനുമായി വൻ ജനപ്രവാഹമാണ് കൊട്ടാരത്തിന് മുന്നിലേക്ക് എത്തുന്നത്.


ഹാരൾഡ് രാജാവിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകനായ ഹോക്കോൺ ( 53) നോർവേയുടെ പുതിയ ഭരണാധികാരിയായി ചുമതലയേറ്റെടുക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home