ലോകത്തിലെ ഏറ്റവും ദുഖിതരായ മനുഷ്യർ; രാജ്യങ്ങളുടെ പട്ടിക പുറത്ത്

Afganistan.jpg
വെബ് ഡെസ്ക്

Published on Sep 19, 2025, 03:37 PM | 1 min read

ലോകത്തിലെ ഏറ്റവും ദുഖിതരായ മനുഷ്യരുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് 2025. ലോകത്തിലെ ഏറ്റവും ദുഖിതരായ മനുഷ്യരുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്താനാണ് ഒന്നാമത്തേത്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെയും പണത്തിന്റെയും കാര്യത്തിലും അഫ്ഗാനിസ്ഥാൻ ഒരുപാട് പിന്നിലാണ്. പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള സിയറ ലിയോൺ ആണ് രണ്ടാമത്. നിരന്തരമായ ദാരിദ്ര്യവും തുടരുന്ന ആഭ്യന്തര അസ്ഥിരതകളും ഈ രാജ്യത്തിൻറെ വികസനത്തിന് തടസമാകുന്നുണ്ട്. പ്രകൃതി വിഭവങ്ങൾ ഉണ്ടെങ്കിൽ പോലും രാജ്യത്തെ ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.


പട്ടികയിൽ മൂന്നാമത് ഗൾഫ് രാജ്യമായ ലെബനൻ ആണ്. വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനിൽ തൊഴിലില്ലായ്മയും രാഷ്ട്രീയ പ്രശ്നങ്ങളും രൂക്ഷമാണ്. പടിഞ്ഞാറൻ ആഫ്രിക്കയിലെ മലാവിയാണ് അടുത്തതായി പട്ടികയിലുള്ളത്. രാജ്യത്തെ ഭൂരിപക്ഷം ആളുകളും കൃഷിയെയാണ് ആശ്രയിക്കുന്നതെങ്കിലും പട്ടിണിയും ഭക്ഷ്യസുരക്ഷയില്ലായ്മയും രൂക്ഷമാണ്. കടുത്ത പണപ്പെരുപ്പം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുള്ള സിംബാബ്‌വെയാണ് അടുത്തത്. കുടിയേറ്റവും രാഷ്ട്രീയ അസ്ഥിരതയും വലിയ പ്രശ്നമായി തുടരുന്ന ഇവിടം ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള രാജ്യം കൂടിയാണ്.


ബോട്‌സ്വാന, ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോ, യമൻ, കൊമോറോസ്, ലെസോത്തോ എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ബാക്കിയുള്ളവ. രാഷ്ട്രീയ അസ്ഥിരതയാണ് ഇത്തരത്തിലുള്ള മിക്ക രാജ്യങ്ങളിലെയും ദാരിദ്ര്യത്തിനും വികസനമില്ലായ്മയ്ക്കും കാരണം. ആഭ്യന്തര കലാപം രാജ്യത്തെ പണപ്പെരുപ്പത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും. അങ്ങനെ വരുമ്പോൾ ജനങ്ങൾ ജീവിക്കാനായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യേണ്ട അവസ്ഥയാണ് ഇത്തരം രാജ്യങ്ങളിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home