print edition യുഎസ് അടച്ചുപൂട്ടൽ: ആയിരം വിമാന സർവീസ് റദ്ദാക്കി

വാഷിങ്‌ടൺ: ധനബില്ലിന് അംഗീകാരം കിട്ടാതായതോടെ അമേരിക്കയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അടച്ചിടല്‍ 38 ദിവസം കടന്നു.ആഭ്യന്തര വിമാനസർവീസുകൾ പൂർണമായും അവതാളത്തിലായി. ആയിരത്തോളം വിമാനസർവീസുകളാണ് റദ്ദാക്കിയത്. ശന്പളം കിട്ടാതായതോടെ എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ് സർവീസുകൾ താറുമാറായത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട അടച്ചുപൂട്ടലിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. 2019ല്‍ ട്രംപ് പ്രസിഡന്റായിരിക്കുന്പോൾ അടച്ചുപൂട്ടൽ 35 ദിവസമാണ് നീണ്ടത്.









0 comments