Deshabhimani

മെറ്റയും ട്രംപുമായി ധാരണ; 25 മില്യൺ ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കുമെന്ന് റിപ്പോർട്ട്

trump meta
വെബ് ഡെസ്ക്

Published on Jan 30, 2025, 02:43 PM | 1 min read

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കേസ് ഒത്തുതീർപ്പാക്കാൻ സോഷ്യൽ മീഡിയ വമ്പൻമാരായ മെറ്റ. 25 മില്യൺ ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസാണ് തീർപ്പാക്കുന്നത്.


ട്രംപിന്റെ പ്രസിഡൻഷ്യൽ ലൈബ്രറിയുടെ നിർമാണത്തിനായി 22 മില്യൺ ഡോളർ നൽകും. 3 മില്യൺ ട്രംപിനൊപ്പം കേസിൽ കക്ഷി ചേർന്ന നാല് പേർക്കും നൽകും. 2021ലാണ് ട്രംപ് കേസ് നൽ‌കിയത്. ക്യാപിറ്റോൾ ആക്രമണത്തിനു പിന്നാലെ 2021 ജനുവരി ആറിനാണ് ട്രംപിനെ ഫോസ്ബുക്ക് വിലക്കിയത്. 2023ൽ അക്കൗണ്ട് റീസ്റ്റോർ ചെയ്തു. ഒത്തുതീർപ്പുണ്ടാകുമെന്ന് മെറ്റ വക്താവ് സ്ഥിരീകരണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.






deshabhimani section

Related News

0 comments
Sort by

Home