മച്ചാഡോയുടെ പേര് ചോർന്നത് ചാരപ്പണിയെന്ന് നൊബേൽ സമിതി

ഓസ്‌ലോ: വെനസ്വേലയിൽ ജനാധിപത്യ അട്ടിമറിക്ക് ശ്രമിക്കുന്ന പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാന നൊബേൽ പ്രഖ്യാപിക്കുന്നതിനുമുമ്പ് വിവരം ചോർന്നത് ചാരവൃത്തിയിലൂടെയാണെന്ന് സംശയിക്കുന്നതായി അധികൃതർ. നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും നൊബേൽ കമ്മിറ്റി സെക്രട്ടറിയുമായ ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്‌വികെൻ നോർവേയിലെ ടിവി2 ടെലിവിഷനോട് പറഞ്ഞു. പേര് ചോർന്നതായി താൻ വിശ്വസിക്കുന്നില്ലെന്ന് നൊബേൽ കമ്മിറ്റി ചെയർമാൻ ജോർഗൻ വാട്നെ ഫ്രൈഡ്നെസ് എൻടിബി വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.
എന്നാൽ, ഇതിനെ തള്ളിയാണ് സംഭവം ഇൻസ്റ്റിറ്റ്യൂട്ട് അന്വേഷിക്കുമെന്നും ആവശ്യമെങ്കിൽ സുരക്ഷ ശക്തമാക്കുമെന്നും ഹാർപ്‌വിക്കൻ പ്രതികരിച്ചത്.
നൊബേൽ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾ രഹസ്യമായി തിരഞ്ഞെടുത്ത സമ്മാനജേതാവിന്റെ പേര് പരിമിതമായ വ്യക്തികൾക്ക് മാത്രമാണ് മുൻകൂട്ടി അറിയാനാവുക. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകൾക്കു മുമ്പ്, പ്രവചനകന്പോള പ്ലാറ്റ്‌ഫോമായ പോളിമാർക്കറ്റിൽ, മച്ചാഡോയുടെ സാധ്യത 3.75 ശതമാനത്തിൽനിന്ന് 73 ശതമാനമായി ഉയർന്നിരുന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. വിദഗ്ധരോ മാധ്യമങ്ങളോ മച്ചാഡോയെ സാധ്യതാപട്ടികയിൽപോലും ഉൾപ്പെടുത്തിയിരുന്നില്ല.









0 comments