ഹോര്‍മുസ് തുറക്കാന്‍ യുഎസിന് മുന്നില്‍ പുതിയ നിര്‍ദേശങ്ങളുമായി ഇറാൻ

ന്യൂയോർക്ക് : ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഏഴ് ദിവസത്തെ പ്രത്യേക കർമപദ്ധതിയുമായി ഇറാൻ. യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ വെച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യമറിയിച്ചത്.
മെമ്മോറാൻഡം ഓഫ് അണ്ടർസ്റ്റാൻഡിങ്ങിലെ വ്യവസ്ഥകൾ നടപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. വാഷിങ്ടണും തെഹ്റാനും തമ്മിൽ ജൂൺ 17 നാണ് മെമ്മോറാൻഡം ഓഫ് അണ്ടർസ്റ്റാൻഡിങ്ങിൽ ധാരണയായത്. സമുദ്രഗതാഗതത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുക, ശത്രുതാപരമായ നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎസിന് മുന്നിൽ വെച്ച നിർദേശങ്ങളിൽ പ്രധാനമായും പറയുന്നത്.
യുഎസിന്റെയും ഇറാന്റെയും സൈനിക നടപടികൾ ഏഴ് മാസം പിന്നിടുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. ഏഴ് ദിവസത്തിനകം നിബന്ധനകൾ അംഗീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.








0 comments