ഇന്തോനേഷ്യയിലെ സ്കൂൾ തകർച്ച: മരണസംഖ്യ 37 ആയി, 26 പേർക്കായി തിരച്ചിൽ തുടരുന്നു

ജാവ: ഇന്തോനേഷ്യയിലെ സ്കൂളിലുണ്ടായ തകർച്ചയിൽ മരിച്ചവരുടെ എണ്ണം 37 ആയി ഉയർന്നു. "ഞായറാഴ്ച രാവിലെ വരെ, 141 പേരെ രക്ഷപ്പെടുത്തി. 104 പേർ സുരക്ഷിതരാണെന്നും 37 പേർ മരിച്ചതായും 26 പേരെ ഇപ്പോഴും കണ്ടെത്താനായില്ലെന്നും ദേശീയ തിരച്ചിൽ, രക്ഷാ ഏജൻസി ഓപ്പറേഷൻസ് ഡയറക്ടർ യുധി ബ്രമാന്ത്യോ പറഞ്ഞു. പ്രാദേശിക തിരച്ചിൽ, രക്ഷാ ഏജൻസി മേധാവി നാനാങ് സിഗിറ്റ് 37 പേരുടെ മരണസംഖ്യ സ്ഥിരീകരിച്ചു. തകർച്ചയുടെ കാരണം അന്വേഷിച്ചുവരികയാണെങ്കിലും, പ്രാഥമിക അന്വേഷണത്തിൽ നിലവാരമില്ലാത്ത നിർമാണമാണ് ദുരന്തത്തിന് കാരണമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ എത്തുന്നത്.
ഇന്തോനേഷ്യയിലെ ജാവ ദ്വീപിന്റെ കിഴക്കൻ ഭാഗത്തുള്ള സിഡോർജോയിലെ നൂറ്റാണ്ട് പഴക്കമുള്ള അൽ ഖോസിനി ബോർഡിംഗ് സ്കൂളിലെ പ്രാർത്ഥനാ ഹാളാണ് തകർന്ന് വീണത്. നൂറുകണക്കിന് ആളുകൾ ഈ സമയത്ത് അകത്തുണ്ടായിരുന്നതായി റിപ്പോർടുകൾ പറയുന്നു.
രണ്ട് നില കെട്ടിടത്തിനകത്താണ് വിദ്യലായം പ്രവർത്തിച്ചിരുന്നത്. എന്നാൽ അനുമതിയില്ലാതെ ഇതിന് മുകളിൽ രണ്ട് നില കൂടി പണിയുകയാണ്. കോൺക്രീറ്റ് പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന കെട്ടിട ഭാഗമാണ് തകർന്നു വീണതെന്ന് വിവിധ മാധ്യമ റിപ്പോർടുകൾ പറയുന്നു. 1300 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണ്.
12 നും 19 നും ഇടയിൽ പ്രായമുള്ള ഏഴ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളായിരുന്നു വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പ്രാർത്ഥന നടത്തിയിരുന്ന പെൺകുട്ടികൾ രക്ഷപെട്ടു.









0 comments