ad
Deshabhimani

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാൻ നിര്‍ദ്ദേശം

iran 26
വെബ് ഡെസ്ക്

Published on Feb 23, 2026, 02:21 PM | 1 min read

ടെഹ്‌റാൻ: ആഭ്യന്തര പ്രക്ഷോഭങ്ങളുടെയും വർദ്ധിച്ചുവരുന്ന യുദ്ധ സാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ,തീർത്ഥാടകർ,ബിസിനസുകാർ,വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ലഭ്യമായ വിമാന സർവീസുകളോ മറ്റ് ഗതാഗത മാർഗ്ഗങ്ങളോ ഉപയോഗിച്ച് മടങ്ങണമെന്നാണ് നിർദ്ദേശം.


പാസ്‌പോർട്ട്,ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ യാത്രാ-ഇമിഗ്രേഷൻ രേഖകളും കൈവശം സൂക്ഷിക്കണം. പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണം.പ്രാദേശിക വാർത്താ മാധ്യമങ്ങൾ ശ്രദ്ധിക്കുകയും ജാഗ്രത പുലർത്തുകയും വേണം.ഇറാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.


ഇറാനിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും സംഘർഷങ്ങളും തുടരുകയാണ്. കൂടാതെ,അമേരിക്കയുമായുള്ള ആണവ കരാർ ചർച്ചകൾക്കിടെ മേഖലയിൽ യുഎസ് സൈനിക വിന്യാസം വർദ്ധിപ്പിച്ചതും ആശങ്കയ്ക്ക് കാരണമാകുന്നു. ഫെബ്രുവരി 26-ന് അമേരിക്കയുമായുള്ള ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ അടിയന്തര നീക്കം.


സഹായം ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വഴിയോ എംബസിയെ ബന്ധപ്പെടാവുന്നതാണ്:


  • മൊബൈൽ നമ്പറുകൾ:

    • +989128109115

    • +989128109109

    • +989128109102

    • +989932179359

  • ഇമെയിൽ: [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home