ad
Deshabhimani

print edition ആഗോള വെല്ലുവിളി നേരിടാൻ ഇന്ത്യയും റഷ്യയും യോജിച്ച്‌ നീങ്ങും

s  Jaishankar.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 01:30 AM | 1 min read

മോസ്‌കോ: ആഗോള വെല്ലുവിളികൾ നേരിടുന്നതിനും പ്രാദേശിക വിഷയങ്ങളിലും ഇന്ത്യയും റഷ്യയും യോജിച്ച്‌ പ്രവർത്തിക്കും. മോസ്‌കോയിൽ ഇന്ത്യൻ വിദേശമന്ത്രി എസ് ജയശങ്കറും റഷ്യൻ വിദേശമന്ത്രി സെർജി ലവ്റോവും നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. ഉക്രയ്‌ൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചചെയ്തതായി റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് അറിയിച്ചു. യുഎൻ, ഷാങ്ഹായ് സഹകരണ സംഘടന, ബ്രിക്‌സ്‌, ജി20 എന്നിവയിൽ ഇരുരാജ്യങ്ങളും അടുത്ത സഹകരണം തുടരും.


സെപ്‌തംബർ 12, 13 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ്‌ ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്താനിരിക്കെയാണ് രണ്ടുദിവസത്തെ സന്ദർശനത്തിനായി ജയശങ്കർ മോസ്‌കോയിലെത്തിയത്‌. തിങ്കളാഴ്ച ജയശങ്കർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരം, ഊർജം, വളം, ആണവ സഹകരണം തുടങ്ങി പ്രധാന മേഖലകളിലെ സഹകരണവും ഇരുനേതാക്കളും ചർച്ച ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home