സമാധാന നീക്കം: ഭാഗികമായി അംഗീകരിച്ച് ഹമാസ്

ഗാസ സിറ്റി: ഗാസയിലെ ഇസ്രയേൽ കടന്നാക്രമണം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിലെ ബന്ദി മോചനം അടക്കമുള്ള നിർദേശങ്ങൾ അംഗീകരിച്ചെന്ന് ഹമാസ്. മറ്റ് നിർദേശങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
ഞായറാഴ്‌ച വൈകുന്നേരത്തിനുള്ളിൽ തീരുമാനം അറിയിക്കമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ബന്ദികളെ വിട്ടയക്കാനും രാഷ്ട്രീയമായി സ്വതന്ത്രമായ ഒരു പലസ്തീൻ സംവിധാനത്തിന് അധികാരം കൈമാറുന്നതിനും തയാറാണെന്നാണ് നിലപാട്.
എന്നാൽ, ഗാസ മുനന്പിന്റെയും പലസ്‌തീൻ ജനതയുടെയും ഭാവി നിർണയിക്കുന്ന നിർദേശങ്ങൾ പലസ്തീൻ ജനതയുടെ അവകാശങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളും പാലിച്ചുകൊണ്ടുള്ളതാവണമെന്നും അവർ ആവശ്യപ്പെട്ടു. ഭാഗികമായി പദ്ധതി അംഗീകരിക്കാമെന്ന ഹമാസിന്റെ നിർദേശത്തോട് യുഎസും ഇസ്രയേലും പ്രതികരിച്ചിട്ടില്ല.









0 comments