“പ്രതിരോധിക്കാൻ ദേശീയവും നിയമപരവുമായ അവകാശമുണ്ട്” നിരായുധീകരണ നീക്കം തള്ളി ഹമാസ്

hmm
വെബ് ഡെസ്ക്

Published on Aug 03, 2025, 03:11 PM | 2 min read

റുസലേം തലസ്ഥാനമായി സ്വതന്ത്രവും പൂർണ്ണമായും പരമാധികാരമുള്ളതുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നില്ലെങ്കിൽ നിരായുധീകരണത്തിനില്ലെന്ന് ഹമാസ് ആവർത്തിച്ചു. അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ പ്രമേയമില്ലാതെ സായുധ പ്രതിരോധത്തിനുള്ള അവകാശം ഉപേക്ഷിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചു.


60 ദിവസത്തെ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും, കരാർ ലക്ഷ്യമാക്കിയുള്ള ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി. അടിസ്ഥാന ആവശ്യങ്ങളിൽ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.


ഇസ്രായേലുമായുള്ള ഗാസ വെടിനിർത്തൽ ചർച്ചകൾക്കിടെ നിരായുധീകരണത്തിന് സന്നദ്ധത പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ ഹമാസ് നിരസിച്ചു, ഫലസ്തീൻ പ്രദേശത്തെ ഇസ്രായേൽ അധിനിവേശത്തെ നേരിടാൻ തങ്ങൾക്ക് "ദേശീയവും നിയമപരവുമായ" അവകാശമുണ്ടെന്ന് ഊന്നിപ്പറഞ്ഞു.


ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാരുടെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് നടത്തിയ പരാമർശങ്ങൾക്ക് ശനിയാഴ്ച പലസ്തീൻ ഗ്രൂപ്പ് മറുപടി നൽകി. ഹമാസ് നിരുപാധിക നിരായുധീകരണത്തിന് തയാറായി എന്നായിരുന്നു സ്റ്റീവ് വിറ്റ്കോഫിന്റെ അവകാശവാദം.


ടെൽ അവിവിൽ ബന്ധികളുടെ കുടുംബങ്ങൾക്ക് മുന്നിലാണ് നിരായുധീകരണ സന്നദ്ധതയെ കുറിച്ച് വിറ്റ് കോഫ് പറഞ്ഞത്. വെറും നാടകം എന്നും ഹമാസ് ഇതിനെ വിശേഷിപ്പിച്ചു.


hmm


60,000-ത്തിലധികം പലസ്തീനികളെ ഇതുവരെ കൊന്നൊടുക്കി. 2.2 ദശലക്ഷം പേർ പട്ടിണിയിൽ തുടരുന്നു. 169 പേർ പട്ടിണി മൂലം മരിച്ചു. ഇതിൽ 93 പേർ കുട്ടികളാണ്. ലോകം കണ്ട പൂർണ്ണ തോതിലുള്ള ക്ഷാമത്തിലൂടെയാണ് പലസ്തീൻ കടന്നു പോകുന്നതെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ഭക്ഷ്യ വസ്തുക്കളുടെ കുറവ്കാരണം നാല് ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ നടത്തുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ദിവസം മിനിറ്റുകൾ മാത്രമേ തുറന്നു പ്രവർത്തിക്കാൻ കഴിയുന്നുള്ളൂ. വൻ ജനകൂട്ടം ഭക്ഷണത്തിനായി അവശേഷിക്കുന്നു.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഏഴ് പലസ്തീനികൾ മരിച്ചു, അതിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി.


മെയ് മാസത്തിൽ മാത്രം ജിഎച്ച്എഫ് കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാൻ എത്തിയ 1,300-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കുകൾ വ്യക്തമാക്കുന്നു.



Related News


ഇസ്രയേലും ഇടഞ്ഞു തന്നെ


ഭാവിയിലെ ഏതൊരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രവും ഇസ്രായേലിനെ നശിപ്പിക്കാനുള്ള ഒരു വേദിയായി മാറുമെന്നും, ആ കാരണത്താൽ പലസ്തീൻ പ്രദേശങ്ങളുടെ മേലുള്ള സുരക്ഷാ നിയന്ത്രണം ഇസ്രായേലിൽ തന്നെ തുടരുമെന്നും ചർച്ചയുടെ തുടക്കത്തിൽ തന്നെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.


പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് യുകെ, കാനഡ എന്നിവയുൾപ്പെടെ രാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു.


2023 ഒക്ടോബർ 7 ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആയുധ ധാരികൾ തെക്കൻ ഇസ്രായേലിലേക്ക് ഇരച്ചുകയറി. 1,200 പേർ കൊല്ലപ്പെട്ടു. 251 പേരെ ഗാസയിലേക്ക് ബന്ധികളാക്കി കടത്തുകയും ചെയ്തു. ഇതോടെയാണ് വിനാശകരമായ യുദ്ധം തുടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home