ഹമാസ് ഗാസ തലവൻ മുഹമ്മദ് സിൻവാറിനെ ഇസ്രയേൽ സൈന്യം വധിച്ചു: നെതന്യാഹു

മുഹമ്മദ് സിൻവാര്‍
ടെൽ അവീവ്: ഹമാസ് ഗാസ തലവൻ മുഹമ്മദ് സിൻവാറിനെ സൈന്യം വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. "ഞങ്ങൾ മിഡിൽ ഈസ്റ്റിന്റെ മുഖം മാറ്റി, ഞങ്ങളുടെ പ്രദേശങ്ങളിൽ നിന്ന് തീവ്രവാദികളെ തുരത്തി, ഗാസ മുനമ്പിൽ സൈന്യം പ്രവേശിച്ചു, പതിനായിരക്കണക്കിന് തീവ്രവാദികളെ ഞങ്ങൾ ഇല്ലാതാക്കി, (മുഹമ്മദ്) ദെയ്ഫ്, (ഇസ്മായിൽ) ഹനിയെ, യഹ്യ സിൻവാർ, മുഹമ്മദ് സിൻവാർ എന്നിവരെ ഞങ്ങൾ ഇല്ലാതാക്കി," നെതന്യാഹു പറഞ്ഞു.
മെയ് 14 ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് തലവന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ സമയത്ത് ഭീകർ ആരും കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന(ഐഡിഎഫ്) സ്ഥിരീകരിച്ചിരുന്നില്ല. ഗാസയിലുണ്ടായിരുന്ന ഹമാസിന്റെ അവസാനത്തെ ഉന്നത കമാൻഡർമാരിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് സിൻവാർ.
2024 ഒക്ടോബറിൽ ഇസ്രയേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുൻ ഹമാസ് മേധാവി യഹ്‌യ സിൻവാറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവാർ. 2023 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹ്‌യ സിൻവാറായിരുന്നു. ഇറാനിൽ ഇസ്മായിൽ ഹനിയെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് ശേഷം ഹമാസിന്റെ നേതാവായി യഹ്‌യയെ തെരഞ്ഞെടുത്തു. യഹ്‌യ കൊല്ലപ്പെട്ടതിനുശേഷം മുഹമ്മദ് സിൻവാറിനെയും ആ സ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു.









0 comments