കീഴടങ്ങാൻ തയ്യാറാല്ലെന്ന് ഹമാസ്

ജറുസലേം
ഗാസ നഗരം പിടിച്ചെടുക്കാനുള്ള ശ്രമം വലിയ വിലനൽകേണ്ടിവരുന്ന സാഹസികതയാണെന്നും അതൊരു പിക്‌നിക് ആയിരിക്കില്ലെന്നും ഹമാസ് ഇസ്രയേലിന് മുന്നറിയിപ്പ് നൽകി. നെതന്യാഹുവിന്റെ പദ്ധതികളും മിഥ്യാധാരണകളും പരാജയപ്പെടുമെന്നും അധിനിവേശത്തിന് മുന്നിൽ കീഴടങ്ങാൻ തയ്യാറാല്ലെന്നും ഹമാസ് വ്യക്തമാക്കി.
ഇസ്രയേലി ആക്രമണ പദ്ധതി യുദ്ധകുറ്റകൃത്യമാണ്. സ്വന്തം താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി സ്വന്തം പൗരന്മാരെ ബലികൊടുക്കുന്നതാണ്. അവസാന റൗണ്ടിൽനിന്ന് നെതന്യാഹു പിന്മാറുന്നതിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ വ്യക്തമായി വെളിപ്പെടുത്തും. വെടിനിർത്തൽ ചർച്ച വിജയത്തിലെത്തിക്കാൻ ഈജിപ്‌തിന്റെയും ഖത്തറിന്റെയും മധ്യസ്ഥർവഴി തങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനും സൈന്യത്തെ പിൻവലിക്കുന്നതിനും പകരമായി എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള സമഗ്ര കരാറിന് തയ്യാറാണെന്ന് ടെലഗ്രാമിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ഹമാസ് പറഞ്ഞു.









0 comments