അമേരിക്കൻ ബന്ദിയെ കൈമാറി ഹമാസ്

ഗാസ സിറ്റി
ഇസ്രയേൽ അമേരിക്കൻ വംശജനായ ബന്ദി ഈഡൻ അലക്സാണ്ടറെ (21) മോചിപ്പിച്ച് ഹമാസ്. സമാധാന ചർച്ചകൾ തുടരാനും വെടിനിർത്തൽ സാധ്യമാക്കാനുമാണ് അവശേഷിക്കുന്ന ഏക അമേരിക്കൻ വംശജനായ ബന്ദിയെയും കൈമാറിയതെന്ന് ഹമാസ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനം ചൊവ്വാഴ്ച തുടങ്ങാനിരിക്കയാണ് നീക്കം.
ഈഡനെ മോചിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുമായി ഹമാസ് ചർച്ച നടത്തിയിരുന്നു. എന്നാൽ, ബന്ദിയെ മോചിപ്പിച്ചാൽ വെടിനിർത്തൽ നടപ്പാക്കാമെന്ന് സമ്മതിച്ചിട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി.
റെഡ് ക്രോസ് മുഖേനയാണ് ഈഡനെ കൈമാറിയത്. റെഡ് ക്രോസ് യുവാവിനെ ഗാസ മുനമ്പിലെ ഇസ്രയേൽ സൈനിക ക്യാമ്പിൽ എത്തിച്ചു. സൈനികനായ ഈഡനെ 2023 ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ തെക്കൻ ഇസ്രയേലിലെ സൈനിക താവളത്തിൽനിന്നാണ് ഹമാസ് പിടികൂടിയത്.









0 comments