ഗാസയിലെ ആശുപത്രികൾ പൂർണ തകർച്ചയിലേക്ക്; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ജെറുസലേം: ഗാസയിലെ ആശുപത്രികൾ തകർന്ന് തരിപ്പണമാകാനുള്ള വലിയ സാധ്യതയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇസ്രയേൽ ആക്രമണം അതിശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്. ഗാസയുടെ കേന്ദ്രത്തിലേക്ക് ഇസ്രയേൽ ആക്രമണ പുതിയ പ്രദേശത്തേക്ക് മാറേണ്ടി വന്നിരിക്കുകയും, മാനസീക സമ്മർദ്ദത്തിലായ മനുഷ്യർക്ക് ഒരു തരത്തിലും അന്തസോടെ നിലനിൽക്കാൻ സാധിക്കാത്ത ചുരുങ്ങിയ ഇടത്തേക്കാണ് ആളുകൾ മാറിക്കൊണ്ടിരിക്കുന്നത്.
ഇസ്രയേൽ വിമാനങ്ങളും ടാങ്കുകളും ഗാസയെ വട്ടമിട്ട് പറക്കുകയാണ്. ആളുകൾ ഭയചകിതരായി നിരനിരയായി പലായനം തുടരുന്നു. ഇന്റർനെറ്റ് ഫോൺ ബന്ധം എന്നിവ പൂർണായി വിഛേദിച്ചു. അടിത്തട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള ഇസ്രയേലിന്റെ തുടക്കമാണിതെന്നും കരുതുന്നു. നഗരത്തിന്റെ ഉൾപ്രദേശത്ത് കേന്ദ്രസ്ഥാനത്തും വടക്ക് പ്രദേശത്തും വലിയ ആക്രമണം നടത്താനാണ് പദ്ധതി.
അപകടമോ പരിക്കോ പറ്റിയവർക്ക് ചികിത്സക്കായോ പുറത്തിറങ്ങാനോ ആകില്ലായിരുന്നു. ഇറങ്ങിയാൽ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതി. ലോകാരോഗ്യ സംഘടനാ സെക്രട്ടറി ജനറൽ പറഞ്ഞു . ഗാസ നഗരത്തിൽ മാത്രം വ്യാഴാഴ്ച രാവിലെ 14 പേരാണ് കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ അല്‍ജസീറയോട് വ്യക്തമാക്കി.
എന്നാല്‍ വാഴാഴ്ച ഉച്ചയോടെ 29 പലസ്തീനികള്‍ കൊല്ലപ്പെട്ടു ഇതില്‍ 19 പേര്‍ ഗാസ നഗരത്തില്‍ നിന്നുള്ളവരായിരുന്നു. ടഅല്‍ഷിഫ ഇല്‍ അഹ്ലി എന്നീ രണ്ട് ആശുപത്രികള്‍ മാത്രമാണ് ഗാസ നഗരത്തില്‍ അവശേഷിക്കുന്നത്. അത് പോലും പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമമല്ല'- ഗാസകേന്ദ്ര പ്രദേശമായ നസറത്തിലെ അല്‍ ജസീറ ഫോട്ടോഗ്രാഫറായ ഹനി മഹ്മൂദ് റിപ്പോര്‍ട്ട് ചെയ്തു.









0 comments