ധനബില്ലിന് അനുമതിയില്ല; യു എസിൽ ഷട്ട് ഡൗൺ തുടരും

വാഷിംഗ്‌ടൺ: യു എസിലെ ധനബില്ലിന് വീണ്ടും അനുമതി ലഭിക്കാത്തതിനാൽ ഷട്ട് ഡൗൺ തുടരും. നൂറംഗ സെനറ്റിൽ 60 വോട്ടുകൾ ലഭിച്ചാലാണ് ബിൽ പാസ്സാകുക. 52-42 വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. റിപ്പബ്ലിക്കൻ നേതാക്കളും ഡെമോക്രാറ്റുകളും തമ്മിൽ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ തർക്കം തുടരുകയാണ്.
വരുമാനം കുറഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസിനുള്ള സബ്സിഡി ഒഴിവാക്കരുത് എന്ന വിഷയത്തിലാണ് ഇരുവരും തമ്മിൽ വാദം നടക്കുന്നത്. ഷട്ട് ഡൗണിൽ മാറ്റമില്ലാതെ തുടരുന്നത് സർക്കാർ സംവിധാനങ്ങളുടെ നടത്തിപ്പിന്റെയും ജനജീവിതത്തിന്റെയും താളം തെറ്റിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ജീവനക്കാരുടെ തൊഴിലും അരക്ഷിതാവസ്ഥയിൽ തുടരുകയാണ്. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.









0 comments