print edition ഖാലിദ സിയക്ക് യാത്രാമൊഴി

ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി) ചെയർപേഴ്‌സനുമായ ഖാലിദ സിയക്ക് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. അന്ത്യോപചാരം അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ധാക്കയിലെ പാർലമെന്റ് മന്ദിരത്തിന് പുറത്ത് ജനങ്ങൾ തടിച്ചുകൂടി. ഖാലിദയുടെ ഭർത്താവും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‌മാന്റെ ധാക്കയിലെ ശവകുടീരത്തിനടുത്തായിരുന്നു ഖബറടക്കം. പകൽ രണ്ടിന് ബംഗ്ലാദേശ് ദേശീയ പാർലമെന്റ് മന്ദിരത്തിന്റെ സൗത്ത് പ്ലാസയിലെ മണിക് മിയാ അവന്യൂവിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിൽ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് അടക്കമുള്ള ബംഗ്ലാദേശിലെ ഉന്നത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
ഇന്ത്യൻ വിദേശ മന്ത്രി ജയ്ശങ്കർ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചനക്കത്ത് എസ് ജയ്ശങ്കർ മകനും ബിഎൻപി ആക്‌ടിങ് ചെയർമാനുമായ താരിഖ് റഹ്‌മാന് കൈമാറി. രാജ്യത്ത് ബുധനാഴ്‌ച പൊതു അവധിയായിരുന്നു. മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് തവണ പ്രധാനമന്ത്രിയായ ഖാലിദയെ കഴിഞ്ഞ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്‌ചയായിരുന്നു അന്ത്യം.










0 comments