കാംബ്രിഡ്ജ് അനലറ്റിക ഡാറ്റാ അഴിമതി
ഫേസ്ബുക്ക് പ്രൊഫൈൽ ഉടമകൾക്ക് നഷ്ടപരിഹാരം; അനലറ്റിക്ക കേസിലെ 340 കോടി രൂപ വീതം വെച്ച് നൽകുന്നു

സിഡ്നി: ഡാറ്റാ ചോർച്ചയെ തുടർന്ന് ഫേസ്ബുക്കിനെതിരെ ചുമത്തിയ പിഴത്തുക ഉപയോക്താക്കൾക്ക് വിതരണം ചെയ്യുന്നു. സോഷ്യൽ മീഡിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴത്തുകയാണ് ഓരോ പ്രൊഫൈൽ ഉടമകൾക്കുമായി വീതം വെക്കുന്നത്.
മെറ്റാ (ഫേസ്ബുക്ക്) കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കാ വിവാദവുമായി ബന്ധപ്പെട്ട് 50 മില്യൺ ഡോളർ (ഏകദേശം ₹340 കോടി) നഷ്ടപരിഹാരമായി നൽകാനാണ് തീരുമാനം. അപേക്ഷ നൽകുന്നവർക്കാണ് ഇത് വീതിച്ച് നൽകുന്നത്. ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 എന്ന് നിശ്ചയിച്ചിട്ടുമുണ്ട്.
3 ലക്ഷത്തിലധികം (ഏകദേശം 3,11,000) ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഈ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. 2010-കളിൽ ‘ലൈഫ് ആപ്പ്’ എന്ന ക്വിസ് ആപ്പിലൂടെ മൂന്നാം കക്ഷികൾ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചതോടെയാണ് വിവാദം ഉണ്ടായത്.
ഓസ്‌ട്രേലിയയിൽ വെറും 52 പേർ മാത്രമാണ് ഈ ചാര ആപ്പ് നേരിട്ട് ഇൻസ്റ്റാൾ ചെയ്തത്. എന്നാൽ അവരുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ വിവരങ്ങളും ചോർന്നു. ഇതോടെ മൂന്ന് ലക്ഷത്തിലധികം പേരുടെ സ്വകാര്യത ലംഘിക്കപ്പെട്ടു. അത്രയും പേർക്ക് നഷ്ടപരിഹാര വീതം ലഭിക്കും. ഓസ്ട്രേലിയക്കാർ തന്നെ ആയിരിക്കണം എന്നില്ല. ആപ് ഇൻസ്റ്റാൾ ചെയ്തതോ, ചെയ്തയാളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുന്നതോ ആൾ ആയാൽ മതി
.
നഷ്ടപരിഹാരത്തിന് അർഹത നേടാൻ സ്വഭാവിക കാലവധിയും ഉണ്ട്. ഇത് ചോർച്ച നടന്ന കാലയളവാണ്. 2013 നവംബർ 2 മുതൽ 2015 ഡിസംബർ 17 വരെയുള്ള കാലയളവിൽ ഫേസ്ബുക്ക് അക്കൗണ്ട് നിലനിന്നിരുന്നു എങ്കിൽ ഇതിൽ ഉൾപ്പെടാം. ആ സമയത്ത് ഓസ്‌ട്രേലിയയിൽ 30 ദിവസത്തിൽ കൂടുതൽ താമസിച്ച ലൈഫ് ആപ്പ്’ ഇൻസ്റ്റാൾ ചെയ്തവരോ, അല്ലെങ്കിൽ അത്തരം ആപ്പ് ഇൻസ്റ്റാൾ ചെയ്ത സുഹൃത്തോ ഉണ്ടായാൽ മതി.
ഇത്രയും തുക വിതരണം ചെയ്യുമെങ്കിലും കരുതലോടെയിരിക്കണം. ഇതു സംബന്ധിച്ച വ്യാജ ഫോൺകോളുകൾക്കും ഇമെയിലുകൾക്കും ഇരയാകാതിരിക്കാൻ ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണർ ഓഫീസ് മുന്നറിയിപ്പ് നൽകി.
ഇനിയും തട്ടിപ്പിന് ഇരയാവരുത്
“അന്യരിൽ നിന്ന് പണമോ റീഫണ്ടോ നൽകാമെന്ന വാഗ്ദാനങ്ങൾ വന്നാൽ അതിവേഗം ഫോൺ വിച്ഛേദിക്കുക. വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുത്, സംശയാസ്പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്,” കമ്മീഷണർ എലിസബത്ത് ടൈഡ് പ്രസ്താവനയിൽ പറഞ്ഞു.
“ഇത് ഓസ്‌ട്രേലിയക്കാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രൈവസി നഷ്ടപരിഹാരമാണ്. ആഗോള കമ്പനികൾ ഇവിടെ പ്രവർത്തിക്കുമ്പോൾ ഓസ്‌ട്രേലിയൻ പ്രൈവസി ആക്റ്റ് പാലിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇതിലൂടെ ഉറപ്പാക്കുന്നു.” എന്നും അവർ പറഞ്ഞു.
കംബർഡ്ജ് അനലിറ്റിക്ക സംഭവം 8.7 കോടി ഫേസ്ബുക്ക് പ്രൊഫൈലുകൾ ലോകമെമ്പാടും ബാധിച്ചതായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മെറ്റയ്ക്കെതിരെ നിരവധി രാജ്യങ്ങളിൽ നിയമനടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ നഷ്ടപരിഹാരം ഉപയോക്താക്കൾക്ക് വിതരണം ചെയ്യന്നത് ആദ്യമായി ഓസ്ട്രേലിയയിലാണ്.
കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതി
രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനത്തിനായി 87 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അനുചിതമായി ശേഖരിച്ച് ചോർത്തി കൊടുത്തു. ഇവ പ്രത്യേക ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരസ്യങ്ങൾക്കായി ഉപയോഗിച്ചു. 2018 ൽ ആദ്യമായി തുറന്നുകാട്ടപ്പെട്ട ഈ വീഴ്ച, ലോകമെമ്പാടും വ്യാപകമായ നിയമനടപടികൾക്കും, കോടിക്കണക്കിന് ഡോളറിന്റെ ഒത്തുതീർപ്പുകൾക്കും കാരണമാക്കി. ഡാറ്റ സ്വകാര്യതാ ചട്ടങ്ങളിൽ കാര്യമായ മാറ്റങ്ങൾക്കും നിയമ ചർച്ചകൾക്കും കാരണമാക്കി.
"ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്" എന്ന പേരിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ അക്കാദമിക് വിദഗ്ദ്ധനായ അലക്സാണ്ടർ കോഗൻ ഒരു വ്യക്തിത്വ ക്വിസ് ആപ്പ് വികസിപ്പിച്ചെടുത്തു. ഏകദേശം 270,000 പേർ ക്വിസിൽ പങ്കെടുത്തു. അവരുടെ മാത്രമല്ല. അവരുടെ പ്രൊഫൈൽ ചങ്ങാതിമാരുടെ വിവരവും ചോർത്തി.
കോഗൻ ഈ ഡാറ്റ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് നൽകി. വോട്ടർമാരുടെ "സൈക്കോഗ്രാഫിക്" പ്രൊഫൈലുകൾ സൃഷ്ടിക്കാൻ സ്ഥാപനം ഡാറ്റ ഉപയോഗിച്ചു, അവയ്ക്ക് പെരുമാറ്റം പ്രവചിക്കാനും സ്വാധീനിക്കാനും കഴിയുമെന്ന് അവർ അവകാശപ്പെട്ടു.
ഡൊണാൾഡ് ട്രംപിന്റെ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവും യുകെയുടെ ബ്രെക്സിറ്റ് റഫറണ്ടവും ഉൾപ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പുകളിൽ ഇത് ഉപയോഗിക്കപ്പെട്ടു. ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സന്ദേശങ്ങൾ തയ്യാറാക്കാനും വിതരണം ചെയ്യാനും വ്യക്തിഗതമാക്കിയ ഈ ഡാറ്റകൾ പിന്നീട് ഉപയോഗിച്ചതായി ആരോപിക്കപ്പെട്ടു.
ചോർത്തലുകാരെ ചോർത്തിയ വൈലി
2018-ൽ കമ്പനിയുടെ പ്രവർത്തനങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത് വിസിൽബ്ലോവറും മുൻ കേംബ്രിഡ്ജ് അനലിറ്റിക്ക ജീവനക്കാരനുമായ ക്രിസ് വൈലിയാണ്. നെറ്റിക്വറ്റ് നൈതികതയുടെ ചർച്ചകളിൽ പിന്നീട് ഇദ്ദേഹം താരമായി.
Chris Wylie
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വ്യക്തിഗത ഡാറ്റ എങ്ങനെ ശേഖരിക്കുന്നു എന്നത് പുറത്തെത്തി. ഇവ എങ്ങിനെ ഉപയോഗിക്കുന്നു, പങ്കിടുന്നു എന്നതിനെക്കുറിച്ചുള്ള പൊതു അവബോധവും സൂക്ഷ്മപരിശോധനയും ഉയർന്നു വന്നു. ഡാറ്റ സ്വകാര്യതാ ആശങ്കകളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ഓരോ പൌരരും ഇതിൽ കരുതലുള്ളവരായി.









0 comments