കാബൂളിൽ സ്‌ഫോടനങ്ങൾ; 30 ഭീകരരെ വധിച്ചു, ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന് വിവരം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തുടരെയുള്ള സ്‌ഫോടനങ്ങളിൽ 30 ഭീകരരെ വധിച്ചതായി റിപ്പോർട്ട്. പാകിസ്ഥാൻ സൈന്യത്തിന്റെ വ്യോമാക്രമണമെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി കാബൂൾ നഗരത്തിൽ ശക്തമായ രണ്ട് സ്‌ഫോടനങ്ങൾ നടന്നിരുന്നു.
സ്ഫോടനത്തെത്തുടർന്ന് നഗരത്തിന്റെ പലഭാഗത്തായി സൈറണുകൾ മുഴങ്ങിയിരുന്നു. പാക്സിതാന്റെ സൈനിക നടപടിയാണെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പാകിസ്താന്റെ ഒൻപത് സൈനികരടക്കം 11 പേരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരനടപടിയാണെന്നാണ് അഫ്ഗാനിസ്ഥാന്റെ നിഗമനം.
പാകിസ്തൻ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒരു സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ ഉൾപ്പെടെ ഒൻപത് സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിനുള്ള പ്രതികരണമാണെന്നാണ് പ്രാഥമിക നിഗമനം. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും നഗരം സുരക്ഷിതമാണെന്നും സഹീബുള്ള മുജാഹിദ് തന്റെ എക്സ് പേജിലൂടെ അറിയിച്ചിട്ടുണ്ട്.









0 comments